ദുബായ്

ശൈഖ് മുഹമ്മദിന് എം എ യൂസഫ് അലി റമദാൻ ആശംസ കൈമാറി

 

ദുബായ്: ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം എ യൂസഫ് അലി യു എ ഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിന് റമളാൻ ആശംസ കൈമാറി.

സബീൽ പാലസിൽ നടന്ന ഇഫ്താർ വിരുന്നിൽ പങ്കെടുക്കവെയാണ് ഇരുവരും റമളാൻ ആശംസകൾ പങ്കുവെച്ചത്.

ലോകരാജ്യങ്ങളിൽ നിന്നും ശൈഖ് മുഹമ്മദ് ക്ഷണിക്കപ്പെട്ട അതിഥികൾ മാത്രം പങ്കെടുത്ത ഇഫ്താറായിരുന്നു സബീൽ പാലസിൽ നടന്നത്