റാസൽഖൈമ

കുറ്റവാളികൾക്ക് രക്ഷയില്ല; വീട്ടു തടങ്കൽ ഇനി ജി.പി.എസ് ബ്രെസ്‌ലേറ്റോടെ

 

കുറ്റവാളികളെ കാലാവധി തീരുംവരെ വീട്ടുതടങ്കലിൽ ജി പി എസ് ബ്രെസ്‌ലേറ്റോടെ പാർപ്പിക്കുന്ന നവീന രീതി യുഎഇ തുടക്കമായി .
പരീക്ഷണാർത്ഥം ആഭ്യന്തര മന്ത്രാലയം നടപ്പാക്കിയിരുന്നെങ്കിലും ഇപ്പോൾ ഈ സംവിദാനം ഔദ്യോഗികമായി റാസൽ ഖൈമ പോലീസ് നടപ്പിലാക്കിയിരുന്നു.

പ്രവർത്തന രീതികളും അനുബന്ധങ്ങളും മനസിലാകുന്നതിനായി ഈ സംവിദാനത്തിന്റെ വീഡിയോ മന്ത്രാലയം ട്വിറ്ററിലൂടെ പുറത്തു വിട്ടു .

വീട്ടുതടങ്കലിലുള്ള കുറ്റവാളികളെ നിരീക്ഷിക്കാൻ രണ്ട് ഉപകരണങ്ങളാണ് വികസിപ്പിച്ചിരിക്കുന്നത്. ഒന്ന് കുറ്റവാളിയുടെ ദേഹത്ത് ഘടിപ്പിക്കുന്ന ജി.പി.എസ്. വഴി ട്രാക്ക്ചെയ്യാൻ കഴിയുന്ന ജി.പി.എസ്. ബ്രേസ്‌ലെറ്റ് എന്ന ഉപകരണം. കൃത്യമായി കുറ്റവാളിയുടെ ചലനങ്ങൾ അറിയാൻ ഇത് സഹായിക്കും. രണ്ടാമത് ഒരു പ്രത്യേക പ്രദേശം മുഴുവൻ നിരീക്ഷിക്കാൻ കഴിയുന്ന ഉപകരണം. സ്വകാര്യത ഉറപ്പാക്കാൻ യു.എ.ഇ.യിൽ തന്നെയാണ് ഇവ രണ്ടും വികസിപ്പിച്ചിരിക്കുന്നത്.