കേരളം

സംസ്ഥാനത്ത് 3 ബൂത്തുകളിൽ കൂടി റീ പോളിങ്; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

 

കള്ള വോട്ട് സ്ഥിരീകരിച്ചതിനെ തുടർന്ന് സംസ്ഥാനത്തെ മൂന്ന് ബൂത്തുകളിൽകൂടി റീ പോളിങ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.

കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ രണ്ട് ബൂത്തുകളിലും കാസർകോട്ടെ ഒരു ബൂത്തിലുമാണ് റീ പോളിങ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ലോക്സഭാ മണ്ഡലത്തിൽപ്പെട്ട ധർമ്മടത്തെ ബൂത്ത് നമ്പർ 52,53 ലും കാസർകോട് തൃക്കരിപ്പൂരിലെ ബൂത്ത് നമ്പർ 48-ലും ആണ് റീപോളിങ്.

മുൻപ് കല്യാശ്ശേരി നിയമസഭാ മണ്ഡലത്തിലെ പിലാത്തറ എ.യു.പി. സ്കൂളിലെ 19-ാം ബൂത്ത്, പുതിയങ്ങാടി ജുമാഅത്ത് ഹയർസെക്കൻഡറി സ്കൂളിലെ 69, 70 ബൂത്തുകൾ, തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിൽപ്പെട്ട പാമ്പുരുത്തി മാപ്പിള എ.യു.പി.എസിലെ 166-ാം ബൂത്ത് എന്നിവിടങ്ങളിൽ റീപോളിങ് നടത്താൻ വ്യാഴാഴ്ച തീരുമാനിച്ചിരുന്നു.

എല്ലായിടത്തും ഇന്ന് വൈകീട്ട് ആറ് മണിയോടെ പരസ്യപ്രചാരണം അവസാനിക്കും.