റമദാൻ സ്പെഷ്യൽ

റൂഹേ റമദാൻ ഭാഗം 1; കരുണയുടെ മാസം

 

കനിവും കരുണയുമുള്ളവന്റെ മനസ്സിൽ നിന്നാണ് മാനവികതയും മനുഷ്യത്വവും നിർഗളിക്കുന്നത്. കരുണയുടെ ഉറവ വറ്റിയവന്റെ കാര്യം മഹാ കഷ്ടമാണ് . കുടുംബത്തിലും സമൂഹത്തിലും ഒറ്റപ്പെട്ടു ജീവിക്കുന്ന ദുരവസ്ഥ. കാരുണ്യത്തിന്റെ മതമായ ഇസ്‌ലാമിന്റെ അനുയായികൾക്കിത് ഭൂഷണമല്ല.
ഭൂമിയിലുള്ളവർക്ക് കരുണ ചെയ്‌താൽ ആകാശത്തിന്റെ അധിപനായ അള്ളാഹു നിങ്ങൾക്ക് കരുണ ചെയ്യുമെന്നാണ് പുണ്യ നബി പഠിപ്പിച്ചത്. ഏത് കഠിന ഹൃദയത്തെയും ലോലമാക്കുന്ന മാസമാണ് റമളാൻ. വ്രതം വിശ്വാസിയെ വിമലീകരിക്കുന്നതോടൊപ്പം സഹചന്റെ നിലവിളി കേൾക്കാനും അവന്റെ കണ്ണ് നീർ ശ്രദ്ധിക്കാനും കൂടിയുള്ളതാണ്. ഇഹ ലോകത്തെ സർവൈശ്വര്യങ്ങളും ആവോളം അനുഭവിച്ച് സ്വയം മറന്നു ജീവിക്കുന്നവര്ക്കുള്ള ശിക്ഷണം കൂടി റമ ളാനിലുണ്ട് . വിശക്കുന്നവന്റെ നിലവിളിയും ദീന രോധനവും സമൂഹത്തിൽ ആർത്ത നാദങ്ങൾ സ്രഷ്ടി ക്കുകയാണ്. ലോക രാജ്യങ്ങളിൽ പട്ടിണി മരണവും ദുരിതവും ദിനം പ്രതി വർദ്ധിക്കുന്നു. ഇല്ലായ്മയുടെ കണ്ണീർക്കയങ്ങളിൽ പിഞ്ചു കുഞ്ഞുങ്ങൾ പോലും ലോക രാജ്യങ്ങളിൽ പിടഞ്ഞു വീണു മരിക്കുന്നു. വയറു കത്തുന്നവന്റെയും തൊണ്ട വരണ്ടവന്റെയും വിലാപങ്ങൾ എങ്ങനെയെന്ന റിയാനാണ് സുഭിക്ഷതയുടെ പന്ത്രണ്ടു മാസങ്ങളിൽ ഒൻപതാമത്തെ മാസത്തിൽ വ്രതം നിർബന്ധമാക്കിയത് തന്നെ.

 

ലേഖകൻ : യഹ്‌യ സഖാഫി ആലപ്പുഴ

(ഡയറക്ടർ – മർകസ് സഹ്‌റത്തുൽ ഖുർആൻ – ദുബൈ)

error: Content is protected !!