റമദാൻ സ്പെഷ്യൽ

റൂഹേ റമദാൻ ഭാഗം 3

 

പരസ്പര സ്നേഹത്തിലും സൗഹൃദത്തിലും കാരുണ്യത്തിലും കഴിയണ മെന്നാണ് റമദാൻ നല്കുന്ന സന്ദേശം. തന്‍െറ കൂടെ ജീവിക്കുന്ന പാവങ്ങളുടെ ജീവിതനിലവാരം ധനികന് അടുത്തറിയാന്‍ ഒരു ചാൻസ് ലഭിക്കുന്നതിലൂടെ സമൂഹത്തിലൊന്നാകെ ഒരു സമസൃഷ്ടി സ്നേഹബോധം ഉരുത്തിരിഞ്ഞു വരുന്നത് നോമ്പിന്‍െറ ഒരു വശമാണ്.
മുഹമ്മദ്‌ നബിയുടെ ജീവിതമഖിലവും കാരുണ്യത്തിന്‍െറ മഹിത മാതൃകകള്‍ കാണാം. പാവങ്ങൾക്കും വിധവകള്‍ക്കും രോഗികള്‍ക്കും പ്രവാചകന്‍ ആശ്രയമായിരുന്നു. ശത്രുക്കള്‍ പ്രവാചകനെ മര്‍ദിക്കുകയും കളവാക്കുകയും ചെയ്തപ്പോള്‍ മാലാഖയായ ജിബ്രീല്‍ വന്ന് ഇങ്ങനെ പറഞ്ഞു: ‘ജനങ്ങള്‍ താങ്കളോട് പറഞ്ഞ വാക്കുകള്‍ അല്ലാഹു കേട്ടിരിക്കുന്നു. ആ ജനതക്ക് അര്‍ഹിക്കുന്ന ശിക്ഷ നല്‍കാന്‍ പര്‍വതങ്ങളുടെ ചുമതലയുള്ള മലക്കിനോട് കല്‍പിക്കാന്‍ താങ്കള്‍ അനുവാദം നല്‍കിയാലും.’ മുഹമ്മദ്‌ നബി(സ)യുടെ മറുപടി ഇങ്ങനെയായിരുന്നു. ‘അത് വേണ്ട, അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന ഒരു വിഭാഗത്തെ ഇവരുടെ തലമുറയില്‍നിന്ന് അല്ലാഹു സൃഷ്ടിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

error: Content is protected !!