റമദാൻ സ്പെഷ്യൽ

റൂഹേ റമദാൻ ഭാഗം 4

മനുഷ്യരോട് മാത്രമല്ല, ജന്തുജാലങ്ങളോടുപോലും കരുണ കാണിക്കാന്‍ ഇസ്ലാം നിർദേശിക്കുന്നു. പാമ്പ്, തേള്‍ തുടങ്ങിയ വിഷജന്തുക്കളും, വിദ്രോഹജീവികളുമായ കൊല്ലാന്‍ കല്‍പിക്കപ്പെട്ട ജീവികളെയല്ലാതെ അകാരണമായി കൊല്ലാന്‍ പാടില്ല. ആടിനെയും മാടിനെയും മാംസത്തിന്‍െറ ആവശ്യത്തിനുവേണ്ടി അറുക്കുകയാണെങ്കില്‍പോലും ആ അറവ് കാരുണ്യപൂര്‍വമായിരിക്കണം. ഒരു ജീവിയുടെ മുന്നിലിട്ട് മറ്റൊന്നിനെ അറുക്കുക, മൂര്‍ച്ചയില്ലാത്ത ആയുധം ഉപയോഗിക്കുക, അറുത്തുകഴിഞ്ഞാല്‍ കൈകാലുകള്‍ കുടയാന്‍ അവസരം നല്‍കാതിരിക്കുക എന്നിവയൊക്കെ പാടില്ലെന്ന കർശന നിർദേശം ഇസ്‌ലാം മുന്നോട്ടു വെക്കുന്നു.

മൃഗങ്ങള്‍ക്ക് ആവശ്യമായ വെള്ളവും ആഹാരവും കൊടുക്കാന്‍ പ്രവാചകൻ കൽപ്പിച്ചു. അമിതഭാരം കയറ്റിയും മറ്റും ജീവികളെ ഉപദ്രവിക്കുന്നതിനെ പ്രവാചകൻ കര്‍ശനമായി വിലക്കിയിട്ടുണ്ട്. തീറ്റയും വെള്ളവും കൊടുക്കാതെ ഭൂമിയിലെ പ്രാണികളെ പിടിച്ചുതിന്നാന്‍ വിടാതെ ഒരു പൂച്ചയെ കെട്ടിയിട്ട കാരണത്താല്‍ ഒരു സ്ത്രീ ശിക്ഷിക്കപ്പെട്ട സംഭവം നബി (സ) അനുചരന്മാർക്ക് വിവരിച്ചു കൊടുത്തിട്ടുണ്ട്.

ലേഖകൻ : യഹ്‌യ സഖാഫി ആലപ്പുഴ (ഡയറക്ടർ – മർകസ് സഹ്‌റത്തുൽ ഖുർആൻ – ദുബൈ)

error: Content is protected !!