റമദാൻ സ്പെഷ്യൽ

റൂഹേ റമദാൻ ഭാഗം 5

അഞ്ചാം ഖലീഫ എന്ന പേരില്‍ അറിയപ്പെടുന്ന ഉമര്‍ ബ്നു അബ്ദുല്‍ അസീസ് (റ) ഇസ്ലാമിക രാഷ്ട്രത്തിന്‍െറ ഭരണം കൈയാളുന്ന കാലം. ദൈവഭക്തിയിലും ജീവിതവിശുദ്ധിയിലും മഹനീയ മാതൃകയായിരുന്നു അദ്ദേഹം. ലളിതജീവിതം എപ്പോഴും അദ്ദേഹത്തിന്‍െറ മുഖമുദ്രയായിരുന്നു.
ഒരിക്കല്‍ തന്‍െറ മകനെക്കുറിച്ച ഒരു വാര്‍ത്ത ഉമറിന്‍െറ കാതുകളിലത്തെി. മകന്‍ ആയിരം ദിര്‍ഹം വിലയുള്ള ആഡംബര മോതിരം വാങ്ങി ധരിക്കുന്നു എന്നായിരുന്നു അത്. ഖലീഫ മകന് കത്തെഴുതി: ‘മകനേ, ആസിം, എന്‍െറ എഴുത്ത് നിനക്ക് കിട്ടിയാൽ നിന്‍െറ കൈവിരലിലുള്ള മോതിരം നീ കച്ചവടം ചെയ്യണം, ശേഷം ആ പണംകൊണ്ട് ആയിരം പട്ടിണിപ്പാവങ്ങള്‍ക്ക് ആഹാരം നല്കണം. നിനക്കായി ഒരു ദിര്‍ഹമിന്‍െറ ഒരിരുമ്പ് മോതിരം നീ വാങ്ങിച്ചോളൂ.’
അതില്‍ ഇങ്ങനെ എഴുതിവെക്കണമെന്നും ഞാന്‍ നിര്‍ദേശിക്കുന്നു: ‘സ്വന്തത്തെ അറിഞ്ഞവനോട് അല്ലാഹു കാരുണ്യം ചെയ്യട്ടെ!’ വിശ്വ പ്രസിദ്ധ പണ്ഡിതനായ ഇമാം ഖുര്‍തുബി (റ) തന്‍െറ ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥത്തില്‍ ഉദ്ധരിച്ചതാണ് ഈ സംഭവം.

error: Content is protected !!