റമദാൻ സ്പെഷ്യൽ

റൂഹേ റമദാൻ ഭാഗം 6

 

മനസ്സകമിൽ നിന്ന് കാരുണ്യം വറ്റിപ്പോയ ഒരു കരാള കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. സ്വന്തം രക്ഷിതാക്കളോടും സഹധര്‍മിണിയോടും സന്താനങ്ങളോട് പോലും കാരുണ്യം കാണിക്കാത്ത ഒരു ആസുര കാലമാണിത്. മനുഷ്യത്വം വറ്റിവരണ്ട് മനസ്സ് ഏതോ മരുഭൂമിയായി മാറിയ കാലം.
എല്ലാവര്‍ക്കും ആവശ്യമുള്ളതും എന്നാല്‍ എല്ലാവരും പരസ്പരം നല്‍കേണ്ടതുമായ അടിസ്ഥാനപരമായ ഒരു മാനുഷിക ഗുണമാണ് കാരുണ്യം. കാരുണ്യം ചൊരിയാനുള്ള വഴികള്‍ ഒരിക്കലും പരിമിതപ്പെടുത്തുക സാധ്യമല്ല. അത് കാണാനുള്ള കാരുണ്യത്തിന്റെ കണ്ണ് ഉണ്ടാവണമെന്ന് മാത്രം. എത്രമാത്രം ആ കാരുണ്യം നമുക്ക് മറ്റുള്ളവരിലേക്ക് ചൊരിയാന്‍ കഴിയുന്നുവോ അത്രമാത്രം അത് നമുക്ക് പല വഴിക്കായി തിരിച്ച് ലഭിച്ചുകൊണ്ടേയിരിക്കും; അലംഘനീയമായ ഒരു പ്രകൃതി നിയമം എന്ന പോലെ. അല്ലാഹു കരുണാമയനാണ്. പ്രവാചകന്‍ കാരുണ്യവാനാണ്. ആ കാരുണ്യത്തിന്റെ സന്ദേശം പ്രചരിപ്പിക്കാന്‍ അവതീര്‍ണമായ വേദമാണ് ഖുര്‍ആന്‍.
നിലവിലുള്ള ബന്ധങ്ങളെ സുദൃഢമായി നിലനിര്‍ത്തുകയും അറ്റുപോയ ബന്ധങ്ങളെ ഇണക്കിച്ചേര്‍ക്കുകയും ചെയ്യേണ്ടതിനെപ്പറ്റി അല്ലാഹു പറയുന്നു: “സത്യവിശ്വാസികള്‍ പരസ്‌പരം സഹോദരങ്ങളാണ്‌. അതിനാല്‍ നിങ്ങളുടെ രണ്ടു സഹോദരങ്ങള്‍ക്കിടയില്‍ നിങ്ങള്‍ രഞ്‌ജിപ്പിണ്ടാക്കുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക്‌ കാരുണ്യം ലഭിച്ചേക്കാം.” (ഖുര്‍ആന്‍ 49:10)

ലേഖകൻ : യഹ്‌യ സഖാഫി ആലപ്പുഴ (ഡയറക്ടർ – മർകസ് സഹ്‌റത്തുൽ ഖുർആൻ – ദുബൈ)

error: Content is protected !!