റമദാൻ സ്പെഷ്യൽ

റൂഹേ റമദാൻ ഭാഗം 7 – അധികാര മോഹം ആപത്ത്

 

സമ്പത്തിന് പുറകെ പോകുന്ന ഈ കാലഘട്ടത്തിൽ അതിൽ ഹലാലും ഹറാമും തിരിച്ചറിയുവാൻ പലരും ശ്രമിക്കാറില്ല എന്നതാണ് സത്യം സമ്പത്തിനെ കൊണ്ട് അധികാര മോഹികളായി മാറുകയാണ് പലരും ഇന്ന്
എന്നാൽ സമ്പത്തിനോടുള്ള ആർത്തിയേക്കാൾ വലിയ ഭീകരമാണ് സ്ഥാനമാനത്തോടുള്ള ആർത്തിയും അതിമോഹവും

തിരുനബി (സ) പഠിപ്പിക്കുന്നു അധികാരവും സമ്പത്തും കൊണ്ട് ബഹുമതികൾ മോഹിക്കരുത്.

അബ്ദുറഹ്മാനുബ്നു സമുറ (റ) നോട് അല്ലാഹുവിന്റെ റസൂൽ (സ) പറഞ്ഞു “അബ്ദുറഹ്മാൻ അധികാരം ചോദിച്ചു വാങ്ങരുത് അത് ഭാരമായി തീരും ചോദിച്ചു വാങ്ങാതെ ലഭിക്കുന്ന സ്ഥാനങ്ങളിലെ കൃത്യനിർവഹണത്തിന് അല്ലാഹുവിന്റെ ഭാഗത്തു നിന്നും സഹായം ലഭിക്കും”

അബൂ മൂസൽ അശ്അരി (റ) നിന്നുള്ള നിവേദനം ഒരിക്കൽ 2 പേർ തിരുനബി (സ) തങ്ങളുടെ സന്നിധിയിൽ വന്നു പറഞ്ഞു
“തിരുദൂതരെ ഞങ്ങളെ നേതാക്കൾ ആകണം” അല്ലാഹുവിന്റെ റസൂൽ (സ) പറഞ്ഞു
“ചോദിച്ചു വരുന്നവർക്ക്കും സ്ഥാന മോഹം കാണിക്കുന്നവർക്കും നാം അധികാരം നൽകില്ല”

ലേഖകൻ : യഹ്‌യ സഖാഫി ആലപ്പുഴ (ഡയറക്ടർ – മർകസ് സഹ്‌റത്തുൽ ഖുർആൻ – ദുബൈ)

error: Content is protected !!