ഇന്ത്യ

കമൽ ഹാസന് പിന്തുണയുമായി തേജസ്വി യാദവ്; രാഷ്ട്രപിതാവിനെ കൊന്നവൻ തീവ്രവാദി തന്നെ

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി നാഥുറാം ഗോഡ്‌സേയാണെന്ന കമല്‍ഹാസന്റെ പരാമര്‍ശത്തിന് പിന്തുണയുമായി ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. രാഷ്ട്രപിതാവിനെ കൊലപ്പെടുത്തി വ്യക്തി തീവ്രവാദി തന്നെയാണെന്നും ഒരു പക്ഷേ തീവ്രവാദി എന്നതിനേക്കള്‍ വലിയ വിശേഷണമാണ് അയാള്‍ക്ക് ചേരുകയെന്നും തേജസ്വി യാദവ് പറഞ്ഞു. മഹാത്മ ഗാന്ധിയെ കൊലപ്പെടുത്തിയ ആളെ ഭീകരവാദിയെന്ന് വിളിച്ച കമല്‍ഹാസന്റെ പരാമര്‍ശത്തില്‍ തെറ്റില്ലെന്നും തേജസ്വി കൂട്ടിച്ചേര്‍ത്തു.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഒരു ഹിന്ദുവാണെന്നും അയാളുടെ പേര് നാഥുറാം ഗോഡ്‌സേയെന്നാണെന്നുമായിരുന്നു നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ ഹാസന്‍ പറഞ്ഞത്.