അബൂദാബി

യുഎ ഇ യിലെ പള്ളികളിൽ മൂന്നാം ഖലീഫ ഉസ്‌മാൻ ഇബ്‌നു അഫാനെ ഖുതുബയിൽ അനുസ്മരിച്ചു

 

അന്ത്യ പ്രവാചകന്റെ ബന്ധു കൂടിയായ മൂന്നാം ഖലീഫ ഉസ്മാൻ ഇബിനു അഫ്ഫാൻ ഇന്നത്തെ വെള്ളിയാഴ്ച പ്രസംഗത്തിൽ വൻ പ്രാധാന്യത്തിൽ അനുസ്മരിക്കപ്പെട്ടു. ഉസ്മാന്റെ ദാന ധർമങ്ങളും ജീവ കാരുണ്യ പ്രവർത്തനങ്ങളുമാണ് പ്രധാനമായും അനുസ്മരിക്കപ്പെട്ടത്. ആരാധനയ്‌ക്ക് സ്ഥലം കണ്ടെത്തുന്നതിനും താമസക്കാർക്ക് ആവശ്യത്തിന് കുടിവെള്ളം എത്തിക്കുന്നതിനും ഉസ്മാൻ കാട്ടിയ താല്പര്യങ്ങളും പ്രവർത്തനങ്ങളും പരാമർശിക്കപ്പെട്ടു . ഏതു സാഹചര്യത്തിലും ജീവ കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യണമെന്ന സന്ദേശം മൂന്നാം ഖലീഫയുടെ ജീവിതത്തിൽ നിന്ന് ഏവരും ഏറ്റെടുക്കണമെന്ന് ഇമാമുമാർ ആഹ്വാനം ചെയ്‌തു . റമദാൻ ദാനങ്ങൾ ചെയ്യാനുള്ള പൂക്കാലമാണെന്ന് ഓർമിപ്പിക്കുകയും ചെയ്തു . പണ്ഡിതനായിരുന്ന ഉസ്മാൻ സമ്പന്നനും അതേസമയം ഖുർആൻ ഉയർത്തിപ്പിടിച്ചുകൊണ്ട് ലളിതമായി മാത്രം ജീവിച്ച വിശ്വാസിയുമായിരുന്നു . രക്ത സാക്ഷിത്വം വഹിക്കുന്ന സമയത്തും കൈവശം വിശുദ്ധ ഖുർആൻ കാത്തു സൂക്ഷിച്ചിരുന്ന ഉസ്മാൻ ചരിത്രത്തിലെ ഒരു അപൂർവ വ്യകതിത്വമാണെന്ന് അനുസ്മരിക്കപ്പെട്ടു .