അബൂദാബി

യുഎഇയിൽ പെരുന്നാൾ ദിനത്തിൽ വാഹനാപകടം; മൂന്ന് കുട്ടികളും ഒരു സ്ത്രീയും മരിച്ചു

യുഎഇയിൽ പെരുന്നാൾ ദിനത്തിൽ വാഹനാപകടം. മൂന്ന് കുട്ടികളും ഒരു സ്ത്രീയും മരിച്ചു. കുട്ടികളുടെ അമ്മ ഓടിച്ച വാഹനമായിരുന്നു അപകടത്തിൽപ്പെട്ടത്. അമിത വേഗതയിലായിരുന്ന വാഹനം തലകീഴായി മറിഞ്ഞായിരുന്നു അപകടം. അബുദാബിയിലെ ഫാലഹ് പ്രദേശത്തു വെച്ചായിരുന്നു സംഭവം. 15 വയസുള്ള ആണ്കുട്ടിയും 11ഉം 12 ഉം വയസ് മാത്രമുള്ള പെണ്കുട്ടികളും ഒരു സ്ത്രീയുമാണ് മരിച്ചത്. കുട്ടികളുടെ അമ്മ പരിക്കുകളോടെ രക്ഷപ്പെട്ടു.
വേഗത കൂടിയതോടെയാണ് നിയന്ത്രണം വിട്ട വണ്ടി തലകീഴായി മറിഞ്ഞത്.