ടെക്നോളജി

ഐ ട്യൂണ്‍സ് ആപ്പിള്‍ നിര്‍ത്തലാക്കുന്നു

ആപ്പിളിന്റെ പി സി സ്യുട്ട് ആയും, മീഡിയ പ്ലയെര്‍ ആയും പ്രവര്‍ത്തിക്കുന്ന ഐട്യൂണ്‍സ് ആപ്പിള്‍ നിര്‍ത്തലാക്കുന്നു. മീഡിയ പ്ലയെര്‍, മീഡിയ ലൈബ്രറി, ഇന്റര്‍നെറ്റ് റേഡിയോ ബ്രോഡ്കാസ്റ്റര്‍, ആപ്പിള്‍ ഉപകരണങ്ങള്‍ നിയന്ത്രിക്കുക എന്നീ ആവിശ്യങ്ങള്‍ക്കായി ആപ്പിള്‍ നിര്‍മിച്ച ഈ സോഫ്റ്റ്‌വെയര്‍ 2001 ജനുവരിയിലാണ് പുറത്തിറക്കിയത്.

ആപ്പിളിന്റെ ഈ കഴിഞ്ഞ വേള്‍ഡ് വൈഡ് ഡെവലപ്പര്‍ സമ്മേളനത്തിലാണ് ഐട്യൂണ്‍സ് മാക്കില്‍ നിര്‍ത്തലാക്കുന്നു എന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ ഇത് പൂര്‍ണമായും ഒഴിവാക്കി എന്ന് പറയാനാകില്ല. മാക്കിന്റെ Catalina OS മുതല്‍ ഇനി മ്യൂസിക്, പോഡ്കാസ്റ്റ്, ടിവി ആപ്പ് എന്നീ വിത്യസ്ത മൂന്ന് ആപ്പ്‌ളിക്കേഷന്‍സ് ആയിട്ടാണ് ഐട്യൂണ്‍സിനെ മാറ്റിയിരിക്കുന്നത്

error: Content is protected !!