ദുബായ്

പൊതു ഗതാഗത രംഗത്ത് മികച്ച സേവനം ലക്ഷ്യമാക്കി 373 പുതിയ ബസുകൾ കൂടി ദുബായ് ആർ.ടി.എ വാങ്ങുന്നു

ദുബായ്: 2030 ഓടെ പൊതു ഗതാഗതം ഉപയോഗിക്കുന്നവരുടെ എണ്ണം 26 ശതമാനം വർധിപ്പിക്കണമെന്ന ആർ.ടി.എ. നയത്തിന്റെ ഭാഗമായി ദുബായിലെ പൊതു ഗതാഗതം ഉപയോഗിക്കുന്ന യാത്രക്കാർക്ക് സേവനം മെച്ചപ്പെടുത്താൻ 373 ബസുകൾ വാങ്ങാൻ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി 47 കോടി ദിർഹത്തിന്റെ കരാറിൽ ഒപ്പുവെച്ചു.

പത്തുവർഷത്തെ മെയിന്റനൻസും കരാറിൽ ഉൾപ്പെട്ടിട്ടുണ്ട്. യൂറോ 6 മാനദണ്ഡങ്ങൾപാലിച്ച് നിർമിക്കുന്ന വോൾവോ ബസുകളാണ് ദുബായിൽ ഓടാൻ പോകുന്നത്.

74 പേർക്ക് സഞ്ചരിക്കാവുന്ന ബസുകൾ ഓരോന്നും ഹൈടെക്ക് സാങ്കേതികതയോടെയാണ് സജ്ജമാകുന്നത്. സുരക്ഷ മുൻനിർത്തി പ്രത്യേക സജ്ജീകരണങ്ങളുണ്ടാകും. ഒപ്പം കുടുംബങ്ങൾക്ക് പ്രത്യേക വിഭാഗവുമൊരുങ്ങും. ഒരേ അളവിൽ സുരക്ഷയ്ക്കും ആഡംബരത്തിനും പ്രാധാന്യം നൽകിയാകും ബസുകൾ നിർമിക്കുന്നത്.