കായികം

ബംഗ്ലാദേശിനെതിരെ ഇംഗ്ലണ്ടിന് കൂറ്റൻ ജയം

ബാറ്റിങ് കരുത്തിന്റെ നേർരൂപമായി ജേസൺ റോയിയുടെ നേതൃത്വത്തിലുള്ള ഇംഗ്ലിഷ് താരങ്ങൾ കളംനിറഞ്ഞതോടെ ലോകകപ്പിൽ ബംഗ്ലദേശിന് തുടർച്ചയായ രണ്ടാം തോൽവി. ഈ ലോകകപ്പിലെ ഏറ്റവും ഉയർന്ന ടീം ടോട്ടലും വ്യക്തിഗത സ്കോറും കണ്ട മൽസരത്തിൽ 106 റൺസിനാണ് ബംഗ്ലദേശിന്റെ തോൽവി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 386 റൺസ്. ഈ ലോകകപ്പിലെ ഏറ്റവും ഉയർന്ന സ്കോറും ലോകകപ്പ് വേദിയിൽ ഇംഗ്ലണ്ടിന്റെ എക്കാലത്തെയും ഉയർന്ന സ്കോറും. ഓപ്പണർ ജേസൺ റോയിയുടെ സെഞ്ചുറിയുയും (121 പന്തിൽ 153) ജോണി ബെയർസ്റ്റോ (51), ജോസ്‍ ബട്‌ലർ (64) എന്നിവരുടെ അർധസെഞ്ചുറികളുമാണ് ഇംഗ്ലണ്ട്ഇന്നിങ്സിന് കരുത്തായത്.
മറുപടി ബാറ്റിങ്ങിൽ ഉജ്വല സെഞ്ചുറിയുമായി ഷാക്കിബ് അൽ ഹസൻ പൊരുതിയെങ്കിലും അനിവാര്യമായ തോൽവി ഒഴിവാക്കാൻ ആ ഇന്നിങ്സിനായില്ല. ഫലം, ബംഗ്ലദേശിന്റെ പോരാട്ടം 48.5 ഓവറിൽ 280 റൺസിൽ അവസാനിച്ചു. തോൽവി 106 റൺസിന് തുടർച്ചയായ മൂന്നാം മൽസരത്തിലും 50+ സ്കോർ കണ്ടെത്തിയ ഷാക്കിബ്, 119 പന്തിൽ 12 ബൗണ്ടറിയും ഒരു സിക്സും സഹിതം 121 റൺസെടുത്തു. മുഷ്ഫിഖുർ റഹിം (44) പിന്തുണ നൽകി. നാലാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് തീർത്ത് ഷാക്കിബ് – റഹിം സഖ്യമാണ് കൂടുതൽ വലിയ തോൽവി ഒഴിവാക്കിയത്. ഇംഗ്ലണ്ടിനായി ബെൻ സ്റ്റോക്സ് 6 ഓവറിൽ 23 റൺസ് വഴങ്ങിയും ജോഫ്ര ആർച്ചർ 8.5 ഓവറിൽ 29 റൺസ് വഴങ്ങിയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. മാർക്ക് വുഡ് രണ്ടും ലിയാം പ്ലങ്കറ്റ്, ആദിൽ റഷീദ് എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.l

error: Content is protected !!