ദുബായ്

സംശയാസ്പദമായ സാഹചര്യത്തിൽ ലാറ്റിൻ യുവതി; വെല്ലിങ്ടണ്‍ സ്‌കൂളിൽ പോലീസ് സന്നാഹം; ഒടുവിൽ സുരക്ഷ ഉറപ്പാക്കി പോലീസ്

ദുബായ് : സംശയാസ്പദമായ സാഹചര്യത്തിൽ ലാറ്റിൻ യുവതി തന്റെ പാരന്റ് കാർഡ് ഉപയോഗിച്ച് സ്കൂളിൽ കടന്നതിനെ തുടന്ന് ജെംസ് വിദ്യാഭ്യാസ ഗ്രൂപ്പിന് കീഴിലുളള ദുബായിലെ വെല്ലിങ്ടണ്‍ സ്‌കൂളിന് പൊലീസ് സുരക്ഷ ശക്തമാക്കി. സ്‌കൂള്‍ പ്രവര്‍ത്തനം താല്‍ക്കാലികമായ സ്തംഭിച്ചിരിക്കുകയാണ്. കുട്ടികള്‍ സുരക്ഷിതരാണെന്നും കുട്ടികളെ മാതാപിതാക്കൾക്ക് കൈമാറുകയാണെന്നും ദുബായ് പൊലീസ് ട്വീറ്റ് ചെയ്തു.

ദുബായ് അല്‍ ഖയില്‍ റോഡിലെ സ്‌കൂളില്‍, പൊലീസിന്റെ ഉന്നത ഉദ്യോഗസ്ഥരും സേനയും രാവിലെ മുതല്‍ നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. ഭയപ്പെടാന്‍ ഒന്നുമില്ലെന്നും വിദ്യാര്‍ഥികള്‍ സുരക്ഷിതരാണെന്നും ജെംസ് ഗ്രൂപ്പ് അധികൃതരും പ്രതികരിച്ചു. സംഭവത്തോടനുബന്ധിച്ചു കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തു വരുമെന്നു പ്രതീക്ഷിക്കുന്നു.

error: Content is protected !!