കേരളം

പാലക്കാട് തണ്ണിശ്ശേരിയിൽ ആംബുലൻസും മീൻലോറിയും കൂട്ടിയിടിച്ച് എട്ടു പേർ മരിച്ചു

പാലക്കാട്: തണ്ണിശ്ശേരിയിൽ ആംബുലൻസും മീൻലോറിയും കൂട്ടിയിടിച്ച് എട്ടു പേർ മരിച്ചു. ആംബുലൻസിൽ ഉണ്ടായിരുന്നവരാണ് അപകടത്തിൽ മരിച്ചത്. നെന്മാറയിൽ നിന്ന് പാലക്കാട് ആശുപത്രിയിലേക്ക് പോവുകയായിരുന്നു ആംബുലൻസ്.

പട്ടാമ്പി സ്വദേശികളായ നാസർ, ഫവാസ്, ഫറൂഖ്, ഉമ്മർ, സുബൈർ എന്നിവർ മരിച്ചു. ആംബുലൻസ് ഡ്രൈവർ സുധീർ, ഷാഫി എന്നിവരും മരിച്ചു.മരിച്ച ആറുപേർ ആംബുലൻസിൽ ഉണ്ടായിരുന്നവരാണെന്നാണ് റിപ്പോർട്ട്. നെല്ലിയാമ്പതിയിൽനിന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് അപകടം.അപകടത്തിൽ ആംബുലൻസ് പൂർണമായും തകർന്നു.അമിതവേഗതയാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു. നാട്ടുകാരും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. വാഹനം വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്

മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സിപിഎം നേതാവ് രാജേഷ്, പട്ടാമ്പി എംഎൽഎ ഷാഫി പറമ്പിൽ എന്നിവർ ആശുപത്രിയിലെത്തിയിട്ടുണ്ട്.

error: Content is protected !!