അന്തർദേശീയം

ഗൾഫ് മേഖലയിൽ രൂപപ്പെട്ട പ്രതിസന്ധിക്ക് അടിയന്തര പരിഹാരമുണ്ടാകണം: യുഎഇ

ഗൾഫ് മേഖലയിൽ രൂപപ്പെട്ട സംഘർഷ സാഹചര്യം ലഘൂകരിക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് യു.എ.ഇ. ഇറാനെതിരെ ഗൾഫ് മേഖലയിൽ അമേരിക്ക സൈനിക മുന്നൊരുക്കം തുടരുന്ന സാഹചര്യം കൂടി മുൻനിർത്തിയാണ് യു.എ.ഇയുടെ പ്രഖ്യാപനം.

ജർമൻ വിദേശകാര്യ മന്ത്രി ഹീകോ മാസ് അബൂദബിയിൽ യു.എ.ഇ വിദേശകാര്യ മന്ത്രി അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാനുമായി വിശദമായ ചർച്ച നടത്തി. ഗൾഫ് മേഖലയിൽ രൂപപ്പെട്ട പ്രതിസന്ധിക്ക്
അടിയന്തര പരിഹാരം ഉണ്ടാകണം എന്ന അഭിപ്രായം തന്നെയാണ്
യു.എ.ഇ വിദേശകാര്യ മന്ത്രി പ്രകടിപ്പിച്ചത്.

ഫുജൈറ തീരത്ത് നാല് എണ്ണ കപ്പലുകൾക്കു നേരെ നടന്ന അട്ടിമറി നീക്കത്തിനു പിന്നിൽ ഇറാൻ എന്ന രാജ്യത്തിൻെറ ഇടപെടൽ വ്യക്തമാണെന്ന്
ജർമൻ വിദേശകാര്യ മന്ത്രിയെ യു.എ.ഇ ബോധ്യപ്പെടുത്തി.

error: Content is protected !!