ഷാർജ

75 ശതമാനം വരെ ഡിസ്‌കൗണ്ട് ; യുഎഇയില്‍ ഇന്നുമുതല്‍ സമ്മര്‍ പ്രമോഷന്‍സ്

ഉപഭോക്താക്കള്‍ക്ക് 75 ശതമാനം വരെ വിലക്കുറവ് വാഗ്ദാനം ചെയ്യുന്ന ഷാര്‍ജ സമ്മര്‍ പ്രൊമോഷന്‍സിന് ഇന്ന് (ഞായറാഴ്ച) തുടക്കമാവും. ടൂറിസം, ഷോപ്പിങ് രംഗങ്ങളില്‍ മികച്ച അനുഭവം സമ്മാനിക്കാനും ഷോപ്പിങ് കേന്ദ്രമായി ഷാര്‍ജയെ മാറ്റിയെടുക്കാനും ലക്ഷ്യമിട്ടാണ് സമ്മര്‍ പ്രൊമോഷന്‍സ് സംഘടിപ്പിക്കുന്നതെന്ന് കൊമേഴ്‍സ് ആന്റ് ടൂറിസം ഡെവലപ്മെന്റ് അതോരിറ്റി ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അഹ്ഡമദ് അമീന്‍ അല്‍ അവാദി പറഞ്ഞു. ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്‍സ് ആന്റ് ഇന്‍ഡസ്ട്രീസും ഷാര്‍ജ കൊമേഴ്‍സ് ആന്റ് ടൂറിസം ഡെവലപ്മെന്റ് അതോരിറ്റിയും (എസ്.സി.സി.ഐ) ചേര്‍ന്നാണ് 49 ദിവസം നീണ്ടുനില്‍ക്കുന്ന വ്യാപാരമേള സംഘടിപ്പിക്കുന്നത്. ടൂറിസം, വ്യാപാരം, ഹോട്ടല്‍ രംഗങ്ങളില്‍ ഷാര്‍ജയ്ക്ക് ഉണര്‍വ് പകരാന്‍ വ്യാപാരമേള സഹായകമാവുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.