ഇന്ത്യ

നിർബന്ധിത കാത്തിരിപ്പ്‌ ഇനി വേണ്ട ; വിദേശ ഇന്ത്യക്കാര്‍ നാട്ടിൽ എത്തിയാലുടൻ ആധാര്‍ നല്‍കും

വിദേശ ഇന്ത്യക്കാര്‍ നാട്ടിലെത്തിയാലുടന്‍ ആധാര്‍ കാര്‍ഡ്‌ നല്‍കുമെന്ന് ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍. ഇതോടെ നിര്‍ബന്ധിത കാത്തിരിപ്പ് കാലയളവില്ലാതെയാകും.  ബജറ്റ് അവതരണത്തിനിടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് അപേക്ഷിക്കുന്നവര്‍ക്കാണ് നാട്ടിലെത്തിയാലുടന്‍ ആധാര്‍ നല്‍കാനുള്ള സര്‍ക്കാരിന്റെ പദ്ധതി. നിലവില്‍ അപേക്ഷിച്ച് 180 ദിവസം കഴിഞ്ഞതിന് ശേഷമാണ് വിദേശ ഇന്ത്യക്കാര്‍ക്ക് ആധാര്‍ കാര്‍ഡ് ലഭിച്ചിരുന്നത്.