ദുബായ്

പട്ടികജാതി യുവാക്കൾക്ക് ഗൾഫിൽ ജോലി ഉറപ്പാക്കും : മന്ത്രി ബാലൻ.

ദുബായ്∙ കേരളത്തിലെ പട്ടികജാതി–പട്ടികവർഗക്കാര്‍ക്ക് ഗൾഫിൽ ജോലി  ഉറപ്പാക്കാൻ പുതിയ പദ്ധതികള്‍  സ്വീകരിച്ചുവരുന്നതായി പിന്നാക്ക ക്ഷേമ മന്ത്രി എ.കെ.ബാലൻ അറിയിച്ചു . 1300 പട്ടിക ജാതി–വര്‍ഗ യുവാക്കളുടെ ഗൾഫിലൊരു ജോലി എന്ന സ്വപ്നം ഉടൻ പൂവണിയിക്കാനാണ് ശ്രമമെന്നും അദ്ദേഹം ദുബായിൽ  നടത്തിയ പത്രസമ്മേളനത്തില്‍  പറഞ്ഞു.ഇവരുടെ വിദേശത്ത് ജോലിക്കായി എത്തിക്കുന്നതിനുള്ള ചെലവുകൾ സർക്കാർ വഹിക്കും. 2357 പേർ പരിശീലനം പൂർത്തിക്കിയിട്ടുണ്ട്. ഇവരിൽ 234 പേർ വിദേശത്ത് ജോലി ലഭിച്ചു യാത്രയ്ക്കുള്ള ഒരുക്കത്തിലാണ്.
 ഓയിൽ ആൻഡ് ഗ്യാസ് മേഖലയിലും ,ആരോഗ്യ സംരക്ഷണ മേഖലയിലും മറ്റുമുള്ള ള്ള അവരങ്ങള്‍ പരമാവധി വിനിയോഗം ചെയ്യാനും  ഇതിലേക്ക് വേണ്ട   പരിശീലനവും ആശയവിനിമയ വൈദഗ്ധ്യവും സുരക്ഷാ ബോധവത്കരണവും മറ്റും  നാട്ടിൽ  നടത്താനുള്ള നടപടികൾ ആരംഭിച്ചതായും  മന്ത്രി പറഞ്ഞു.
error: Content is protected !!