ദുബായ്

ദേ പുട്ട് റസ്റ്ററന്റിൽ ശുഭരാത്രി ഫുഡ് ഫെസ്റ്റിവെൽ : നടൻ ദി ലീപിനോടോപ്പം ഡിന്നർ കഴിക്കാൻ അവസരം.

നടൻ ദിലീപ് ദുബായിലെത്തുന്നു. ശുഭരാത്രി എന്നപേരിൽ ദേ പുട്ട് റസ്റ്റോറന്റിൽ ഇപ്പോൾ നടന്നുവരുന്ന ഫുഡ്‌ ഫെസ്റ്റിവലിന്റെ ഭാഗമായാണ് ദിലീപ് എത്തിച്ചേരുന്നത്. ഇന്നും നാളെയും, അതായത് ജൂലൈ 21 ഞായർ, 22  തിങ്കൾ  എന്നീ ദിവസങ്ങളിൽ വൈകുന്നേരം 7മണി മുതൽ ദിലീപിന്റെ നേതൃത്വത്തിലാകും ദേ പുട്ടിൽ അതിഥികളെ സ്വീകരിക്കുകയും പരിചരിക്കുകയും ചെയ്യുക.
ദിലീപിന്റെ ഒപ്പം ഫോട്ടോ എടുത്തും സൗ ഹൃദം പങ്കിട്ടും ഇഷ്ട്ടം പോലെ ഇവിടെ സമയം ചെല വഴിക്കാം. കൂടാതെ മൂന്നു കപ്പിൾസ്സിനു ദിലീപിനോടൊപ്പം ഡിന്നർ കഴിക്കാനും അവസരം ഒരുങ്ങി നിൽക്കുന്നു.
ഇപ്പോൾ തിയേറ്ററിൽ പ്രദർശിപ്പിച്ചു വരുന്ന ശുഭരാത്രിയിൽ ദിലീപിന്റ കഥാപാത്രത്തിന്റെ പേര് ദേ പുട്ടിന്റെ ഫേസ്ബുക് പേജിലോ ഇൻസ്റ്റാഗ്രാം പേജിലോ കമന്റ് ചെയ്യുന്നവരിൽ നിന്ന് തെരഞ്ഞെടുക്ക പ്പെ ടു ന്നവർക്കാണ് ദിലീപിനോടൊപ്പം ഡിന്നർ കഴിക്കാൻ അവസരം.