ഇന്ത്യ

ധോണിയുടെ റൺ ഔട്ട് ; ആരാധകൻ കുഴഞ്ഞു വീണ് മരിച്ചു.

ലോകകപ്പ് ക്രിക്കറ്റ് സെമിയിൽ ന്യൂസിലാൻഡിനെതിരെ മഹേന്ദ്രസിങ് ധോണി റണ്ണൗട്ടാകുന്നത് കണ്ട് ആരാധകൻ കുഴഞ്ഞുവീണ് മരിച്ചു. കൊൽക്കത്തയിലെ സൈക്കിൾ ഷോപ്പ് ഉടമയായ ശ്രീകാന്ത് മെയ്റ്റി (33) ആണ് മരിച്ചത്

ഫോണിൽ ലൈവായി മത്സരം കാണുകയായിരുന്നു ശ്രീകാന്ത്. ധോണി ഔട്ടാകുന്നത് കണ്ട അലറിവിളിച്ച ശ്രീകാന്ത് പിന്നാലെ കുഴഞ്ഞുവീണു. ബോധരഹിതനായി നിലത്തുവീണ ശ്രീകാന്തിനെ ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ‌