ദുബായ്

യോഗീന്ദ്രന്റെ വിയോഗത്തിൽ ഇൻക്കാസ് അനുശോചിച്ചു

ദുബൈ: തീരദേശ കോൺഗ്രസ്സ്‌ കമ്മറ്റി സെക്രട്ടറിയും ഇൻകാസ്‌ മെംബറുമായ യോഗീന്ദ്രന്റെ വിയോഗത്തിൽ ഇൻക്കാസ് യു.എ.ഇ.കമ്മിറ്റി ജനറൽ സിക്രട്ടറി പുന്നക്കൻ മുഹമ്മദലി അനുശോചിച്ചു. കാസർക്കോട് ജില്ലയിലെ പ്രത്യേകിച്ച് തീരദേശ പ്രദേശങ്ങളിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നേതൃത്വം നൽകുന്ന വ്യക്തിത്വവും, സാമൂഹ്യ പ്രവർത്തനത്തോടൊപ്പം കോൺഗ്രസ്സ് പ്രസ്ഥാനത്തെ നെഞ്ചിലേറ്റിയ പ്രവർത്തകനാണ്, അദ്ദേഹമെന്ന് ഇൻക്കാസ് ജനറൽ സിക്രട്ടറി.