അന്തർദേശീയം

ഡബിൾ ഡെക്കർ എയർ ബസ് 380 വിമാനത്തിന്റെ ചിറകുകളിൽ വിള്ളലോ !! എമിറേറ്റ്സ് പരിശോധന നടത്താൻ തീരുമാനിച്ചു.

വ്യോമയാന ഭൂപടത്തിലെ മഹാ തരംഗമായി വിശേഷിപ്പിക്കപ്പെടുന്ന എയർ ബസ് 380 ഡബിൾ ഡെക്കർ വിമാനത്തെക്കുറിച്ച് ആശങ്കകൾ പെരുകുന്നു . യൂറോപ്യൻ യൂണിയന്റെ വ്യോമയാന സുരക്ഷാ ഏജൻസി യാണ് മുന്നറിയിപ്പ് നൽകിയത് . ചിറകുകളിൽ വിള്ളൽ ഉള്ള കാര്യം പരിശോധിക്കണമെന്ന് . ഇതേതുടർന്ന് എമിറേറ്റ്സ് എയർ ലൈൻസ് തങ്ങളുടെ 9 എയർ ബസ് 380 വിമാനങ്ങൾ കൃത്യമായ പരിശോധനയ്‌ക്ക് വിധേയമാക്കാൻ തീരുമാനിച്ചു. ഏതായാലും സുരക്ഷാ കാര്യങ്ങൾ പരിഗണിച്ച് എയർ ബസ് കമ്പനി ഇനി ഡബിൾ ഡെക്കർ ഉണ്ടാകില്ലെന്നാണ് സൂചന.