കേരളം

കേരളത്തിന് ഒരുകോടി ദിർഹത്തിന്റെ സഹായവുമായി എമിറേറ്റ്‌സ് റെഡ് ക്രസന്റ്

കേരളത്തിന്റെ പ്രളയ പുനർനിർമാണ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി എമിറേറ്റ്‌സ് റെഡ് ക്രസന്റ് (ഇ.ആർ.സി.). കഴിഞ്ഞദിവസം റെഡ്ക്രസന്റ് അതോറിറ്റിയുടെ ഔദ്യോഗിക സംഘം മുഖ്യമന്ത്രിയെ സന്ദർശിച്ചാണ് കേരളത്തിനുള്ള സഹായം പ്രഖ്യാപിച്ചത്.ഇതുപ്രകാരം കേരളത്തിന് ഒരു കോടി ദിർഹത്തിന്റെ സഹായം പ്രഖ്യാപിച്ചു. പുതിയ വീടുകൾ നിർമിക്കാനും മെറ്റേണിറ്റി സെന്റർ നിർമിക്കാനുമാണ് ഈ തുക വിനിയോഗിക്കുക. കേരളത്തിലെ പുനർനിർമാണ പ്രവർത്തനങ്ങളെക്കുറിച്ച്ഇ .ആർ.സി. ചെയർമാൻ ശൈഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാന് യു.എ.ഇ. സംഘം വിശദീകരിച്ച് കൊടുത്തുdubai

കേരളത്തിലെ യു.എ.ഇ. കോൺസുലേറ്റാണ് കേരള ഗവൺമെന്റുമായി സഹകരിച്ച് പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോകുന്നത്.സംസ്ഥാനത്ത് പാർപ്പിട സമുച്ചയങ്ങൾ നിർമിക്കുന്നതിന് ഒരുകോടി ദിർഹം (ഏകദേശം ഇരുപതുകോടി രൂപ) സഹായമാണ് റെഡ് ക്രസന്റ് അതോറിറ്റി ആദ്യഘട്ടമായി കേരളത്തിന് ലഭ്യമാക്കുക.
ധാരാണാപത്രം ഒപ്പിടൽ ചടങ്ങിൽ യു.എ.ഇ. കോൺസൽ ജനറൽ ജമാൽ അൽസാബി, ചീഫ് സെക്രട്ടറി ടോം ജോസ്, വ്യവസായപ്രമുഖൻ എം.എ. യൂസഫലി തുടങ്ങിയവർ പങ്കെടുത്തു.കേരളത്തിന് നൽകുന്ന സഹായത്തിനും പിന്തുണയ്ക്കും യു.എ.ഇ. ഭരണാധികാരികൾക്കും റെഡ് ക്രസന്റിനും മുഖ്യമന്ത്രി നന്ദിയറിയിച്ചു.