ദുബായ്

ഇനി മുതൽ ‘ഗോ എയർ’ സർവീസ് കണ്ണൂരിൽ നിന്ന് ദുബായിലേക്കും കുവൈത്തിലേക്കും..!!

ബജറ്റ് വിമാനയാത്രക്കമ്പനിയായ ‘ഗോ എയർ’ കണ്ണൂരിൽ നിന്നു ദുബായ്, കുവൈത്ത് എന്നിവിടങ്ങളിലേക്കു നേരിട്ടും തിരിച്ചുമുള്ള രണ്ടു സർവീസുകൾ തുടങ്ങും. നിലവിൽ കണ്ണൂരിൽ നിന്ന് അബുദാബി, മസ്കറ്റ് എന്നിവിടങ്ങളിലേക്കു ഗോ എയറിനു നേരിട്ടുള്ള സർവീസുകളുണ്ട്.

7  പുതിയ അന്താരാഷ്ട്ര യാത്രാ റൂട്ടുകളിൽ ജൂലായ് 19 മുതൽ കമ്പനി സർവീസ് തുടങ്ങും. ദുബായ്, കുവൈത്ത് എന്നിവിടങ്ങളിലേക്കു ഗോ എയർ ആദ്യമായാണ് സർവീസാരംഭിക്കുന്നത്.7.2 കോടി യാത്രക്കാരാണ് ഇതുവരെ ഗോ എയർ സർവീസുകൾ ഉപയോഗിച്ചത്. 2 വർഷത്തിനകം ഇത് 10 കോടിയിലെത്തിക്കാനാണുദ്ദേശിക്കുന്നതെന്ന് ഗോ എയർ മാനേജിങ് ഡയറക്ടർ ജെ. വാഡിയ അറിയിച്ചു.