ദുബായ്

ബഡ്ജറ്റ് വികസനോന്മുഖം , ICAI ദുബായ് ; വിദേശ ഇന്ത്യക്കാർക്ക് നിക്ഷേപ സൗകര്യം മെച്ചപ്പെടുത്തണമെന്ന് മഹമൂദ് ബംഗാര.

അടിസ്ഥാന സൗകര്യത്തിനും നിർധനർക്കുള്ള ഭവന നിർമാണത്തിനും ഡിജിറ്റൽ വത്കരണത്തിനും പ്രാധാന്യം കൊടുത്ത ബഡ്ജറ്റ് ആണ് ഇത്തവണ അവതരിപ്പിക്കപ്പെട്ടതെന്ന് ICAI ദുബായ് ചെയർ മാൻ മഹമൂദ് ബംഗാര .

130 കോടി ജനതയുടെയും ലോകത്തിലെ ആറാമത്തെ സാമ്പത്തിക ശക്‌തിയുടെയും ബഡ്ജറ്റ് ആണ് ഇന്ത്യയുടേതെന്ന് മഹമൂദ് ബംഗാര അഭിപ്രായപ്പെട്ടു.

ICAI ദുബായ് ചാപ്റ്റർ സംഘടിപ്പിച്ച കേന്ദ്ര ബെഡ്‌ജറ്റ് സംബന്ധിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു മഹമൂദ് ബംഗാര.
നിക്ഷേപത്തിന്റെ കാര്യത്തിൽ NRI കൾക്ക് പ്രാധാന്യം നൽകണമെന്നും ബംഗാര ആവശ്യപ്പെട്ടു.