ഇന്ത്യ വിനോദം

മാപ്പ് പറഞ്ഞില്ലെങ്കില്‍ കങ്കണയെയും കങ്കണയുടെ ചിത്രങ്ങളെയും ബഹിഷ്ക്കരിക്കുമെന്ന് മുംബൈ മീഡിയ 

ജഡ്ജ്മെന്റല്‍ ഹൈ ക്യാ എന്ന ചിത്രത്തിന്‍റെ പ്രോമോഷനിടയില്‍  ജസ്റ്റിന്‍ റാവോ എന്ന ജേര്‍ണലിസ്റ്റിനെ അപമാനിച്ചതിന്റെ പേരില്‍ മുംബൈ മീഡിയ നടി  കങ്കണയ്ക്കെതിരെ തിരിയുന്നു. തന്‍റെ ചിത്രമായ മണികര്‍ണികയെ അപമാനപെടുത്തുന്ന രീതിയില്‍ റിവ്യൂ എഴുതിയെന്നും പറഞ്ഞാണ് കങ്കണ റാണോത്ത് പ്രസ്‌ മീറ്റില്‍ ചോദ്യം ഉന്നയിച്ച ജസ്റ്റിനെതിരെ ശബ്ദമുയര്‍ത്തിയത്. സംസാരിക്കനാന്‍ അനുവദിക്കണം , നടക്കാത്ത കാര്യങ്ങള്‍ ഇങ്ങനെ പബ്ലിക്‌ ആയിട്ട് പറയരുതെന്നും ജസ്റ്റിന്‍ പറയുന്നതും വൈറല്‍ ആയ വീഡിയോ യില്‍ കാണാം . ഇതേ തുടര്‍ന്ന്  മണികര്‍ണിക പോലെയുള്ള ചിത്രത്തെ അപമാനിക്കാന്‍ ശ്രമിച്ചതിനു ജസ്റ്റിനെ ദേശദ്രോഹിയായി കണക്കാക്കണമെന്നും ,അദ്ദേഹത്തിനെതിരെ  നിയമ നടപടി എടുക്കണം എന്നും വളരെ മോശം രീതിയില്‍ കങ്കണയുടെ സഹോദരിയും മാനേജറുമായ രന്ഗോലി ട്വീറ്റ് ചെയ്തതും മീഡിയ പ്രവര്‍ത്തകരെ ചോടിപിച്ചു. കങ്കണയുടെ മാപ്പിനെ കുറിച്ച് സംസാരിക്കാന്‍ ചിത്രത്തിന്‍റെ നിര്‍മാതാവായ ഏക്‌താ കപൂറിനെ കാണാന്‍ ഒരുങ്ങുകയാണ് പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍.