കേരളം

ഷാർജ ഔഖാഫ് മേലാധികാരിയായ രാജകുടുംബാംഗം മലയാളിയുടെ സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ കോഴിക്കോട്ട്

വെള്ളിയാഴ്ച വൈകുന്നേരം കോഴിക്കോട് ഹിൽ ടോപ് ഓഡിറ്റോറിയത്തിൽ നടന്ന വിവാഹ നിശ്ചയ ചടങ്ങിൽ യുഎഇ യിൽ നിന്നുള്ള രാജകുടുംബാംഗം സംബന്ധിച്ചത് മറ്റ് അതിഥികൾക്ക് ആവേശവും ആഹ്ലാദവും നൽകി. ഷാർജ ഔഖാഫിന്റെ മേലുദ്യോഗസ്ഥൻ ഷെയ്ഖ് അബ്ദുള്ള അൽ ഖാസിമി യാണ് കോഴിക്കോട്ടുകാർക്ക് പുതുമ നിറയ്ക്കാൻ എത്തിയത്. ഷാർജ രാജ കുടുംബാംഗങ്ങളുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന റിയൽ എസ്റ്റേറ്റ് മേഖലയിലെ പ്രമുഖനായ തൃശൂർ സ്വദേശി V T സലീമിന്റെ മകൻ അസ്‌ലം സലീമും കോഴിക്കോട് സ്വദേശിനി ഫർഹീൻ ഫരിയ യും ആയുള്ള വിവാഹ നിശ്‌ചയ ചടങ്ങാണ് പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായത്.

ഉന്നത ഉദ്യോഗസ്ഥരായ സുൽത്താൻ അൽ ഷംസി , അഹമ്മദ് അൽ ജെസ്മി തുടങ്ങിയവരും ഷാർജയിൽ നിന്ന് ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. പാണക്കാട് ഹൈദർ അലി തങ്ങൾ , എംപി മാരായ പി കെ കുഞ്ഞാലിക്കുട്ടി , ഇ റ്റി മുഹമ്മദ് ബഷീർ , എഐസിസി ജനറൽ സെക്രട്ടറി ഹിമാൻഷു വ്യാസ് , ശംസുദ്ധീൻ ബിൻ മുഹ്യുദ്ധീൻ , അഷ്‌റഫ് അലി എം എ , കെ പി എ മജീദ് , നാദിർഷ , അൻവർ സാദത്ത് , എ പ്രദീപ് കുമാർ , വി ഡി സതീശൻ , കെ വി അബ്ദുൽ ഖാദർ തുടങ്ങി ജീവിതത്തിന്റെ നാനാ തുറകളിൽ പെട്ട പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. വിവാഹം ഡിസംബർ അവസാനം തൃശൂരിൽ നടക്കും.