ഷാർജ

അനശ്വര ഗായകൻ മുഹമ്മദ് റാഫിയെ അനുസ്മരിക്കലും, ചിരന്തന റാഫി സ്മാരക അവാർഡ് ദാനവും.

ഷാർജ: അനശ്വര ഗായകൻ മുഹമ്മദ് റാഫിയുടെ 39 മത് ചരമ വാർഷികദിനാചരണവുംചിരന്തന റാഫി സ്മാരക അവാർഡ് സമർപ്പണവും Ol – 8.2019 വ്യാഴം രാത്രി 7 മണിക്ക് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ വെച്ച് അനുസ്മരിക്കുമെന്ന് ചിരന്തന പ്രസിഡണ്ട് പുന്നക്കൻ മുഹമ്മദലി.
അനശ്വരഗായകൻ മുഹമ്മദ് റാഫിയേയും അദ്ദേഹത്തിന്റെ ഗാനത്തേയും സ്നേഹിക്കുന്നവർ ചടങ്ങിൽ ഒരുമ്മിക്കുന്നതോടൊപ്പം അദ്ദേഹത്തിന്റെ ഗാനങ്ങൾ ആലപിച്ചു കൊണ്ട് അനുസ്മരിക്കും
ചടങ്ങിൽ വെച്ച് ചിരന്തന ഏർപ്പെടുത്തിയ മുഹമ്മദ് റാഫി സ്മരക അവാർഡ് യു.എ.ഇ.യിലെ അറിയപ്പെടുന്ന സാമൂഹ്യ സാംസ്കാരിക, കലാരംഗത്തെ പ്രഗൽഭ വ്യക്തിത്വങ്ങളായ ഡോ: വി.എ.ലത്തീഫ്, നിസാർ തളങ്കര, ഷെഫീക്ക് തൂഷി, വി.കെ.അബ്ദുൽ അസീസ് എന്നിവർക്ക് സമർപ്പിക്കും.

യു. എ. ഇ യിലെ സാമൂഹ്യ-സാംസ്കാരിക, മാധ്യമ പ്രവർത്തകർ ചടങ്ങിൽ പങ്കെടുക്കുമെന്ന് ചിരന്തന പ്രസിഡണ്ട് പറഞ്ഞു.