അന്തർദേശീയം

സതേൺ കാലിഫോർണിയയെ പിടിച്ചുകുലുക്കി 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

ലോസ് ഏഞ്ചൽസ് – ജൂലൈ 5 വെള്ളിയാഴ്ച 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ സതേൺ കാലിഫോർണിയ നടുങ്ങി .രാത്രി 8 മണിക്ക്  ലോസ് ഏഞ്ചൽസിന് വടക്കുകിഴക്കുള്ള   റിട്ജ് ക്രെസ്റ്റ്  പട്ടണത്തിലാണ് ഭൂചലനം  ഉണ്ടായത്.ഇതേ പ്രദേശത്ത് രണ്ട് ദിവസം മുന്പ് അനുഭവപ്പെട്ടതിനേക്കാള്‍ ശക്തമായ ചലനമാണിതെന്ന്‍ അധികൃതര്‍ പറഞ്ഞു .

കെട്ടിടങ്ങള്‍ക്ക് ഇടിവും ,തീപിടിത്തവും , ചെറിയ പരിക്കുകളും രേഖപെടുത്തിയിട്ടുണ്ട് . പരിക്കുകളുടെയും നാശനഷ്ടങ്ങളുടെയും വ്യാപ്തി ഇതുവരെ അറിവായിട്ടില്ലെന്നും , മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മറ്റ് ഉദ്യോഗസ്ഥർ പറഞ്ഞു.