ഇന്ത്യ

ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാവ് തടാകത്തില്‍ മുങ്ങി മരിച്ചു

ഹൈദരാബാദ്: ഹൈദരാബാദില്‍ ടിക് ടോക് വിഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാവ് തടാകത്തില്‍ മുങ്ങി മരിച്ചു. നരസിംഹലു (24) എന്ന യുവാവാണ് ആണ് മരിച്ചത്. ബന്ധുവിനൊപ്പം തടാകത്തില്‍ കുളിക്കുന്നതിനിടെ ടിക് ടോക് വിഡിയോ ചിത്രീകരിക്കുന്നതിനിടെ ആയിരുന്നു അപകടം.

TikTok screenshot 20190712

ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. നരസിംഹലുവിന്റെ ബന്ധുവാണ് വിഡിയോ ചിത്രീകരിച്ചിരുന്നത്. തടാകത്തിന്റെ ആഴമുള്ള ഭാഗത്തേക്കു നീങ്ങിയതിനെ തുടര്‍ന്ന് നരസിംഹലു മുങ്ങി താഴുകയായിരുന്നു. ഇയാള്‍ മുങ്ങുന്നതു കണ്ട് കൂടെ ഉണ്ടായിരുന്ന ബന്ധു ബഹളം വെച്ചതിനെതുടര്‍ന്ന് നാട്ടുകാരെത്തി നരസിംഹലുവിനെ പുറത്തെത്തിച്ചെങ്കിലും മരിച്ചിരുന്നു. മരിക്കും മുമ്പ് ഇവര്‍ പങ്കുവച്ച വിഡിയോ വൈറലായിരുന്നു.