അന്തർദേശീയം

ഇന്തോനേഷ്യയിൽ സുനാമി മുന്നറിയിപ്പ്

ജക്കാര്‍ത്ത: റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് ശേഷം ഇന്തോനേഷ്യയിൽ സുനാമി മുന്നറിയിപ്പ് നൽകി. സുലവേസി-മലുകു ദ്വീപുകള്‍ക്കിടയിലാണ് ഭൂചലനമുണ്ടായതെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കി. ഇതുവരെ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഇന്തോനേഷ്യയിലെ ദേശീയ ദുരന്ത നിവാരണ ഏജന്‍സി തലവന്‍ സൂട്ടോപോ പര്‍വോ നഗ്‌റൂയോയാണ് സുനാമി ഉണ്ടായതായി മാധ്യമങ്ങളെ അറിയിച്ചത്. ടൂറിസം മേഖലയിലാണ്  ഭൂകമ്പം ഉണ്ടായത്.അഗ്‌നിപര്‍വത സ്‌ഫോടനത്തെ തുടര്‍ന്ന് കടലിനടിയിലുണ്ടായ മണ്ണിടിച്ചിലാണ് സുനാമിക്ക് കാരണമെന്ന് ഇന്തോനേഷ്യയിലെ ജിയോളജിക്കല്‍ ഏജന്‍സിയുടെ കണ്ടെത്തല്‍.