ദുബായ്

യുഎഇ ഉപഗ്രഹം ‘ഫാൽക്കൺ ഐ’യുടെ വിക്ഷേപണം തിങ്കളാഴ്ചത്തേക്കു മാറ്റി

മോശം കാലാവസ്ഥയെ തുടർന്നാണ് ഫാൽക്കൺ ഐ’യുടെ വിക്ഷേപണം തിങ്കളാഴ്ചത്തേക്ക് മാറ്റിയത്.

ഫ്രഞ്ച് ഗയാനയിൽ നിന്ന് ഇന്നു പുലർച്ചെ 5.53നു വിക്ഷേപിക്കാനിരുന്നതാണ്. രാജ്യസുരക്ഷ ലക്ഷ്യമിട്ടാണ് ഈ  ഉപഗ്രഹം വിക്ഷേപിക്കുന്നത്.എയർബസ് ഡിഫൻസ് ആൻഡ് സ്പേസും തെയിൽസ് അലീനിയ എയറോ സ്പേസ് കമ്പനിയും ചേർന്നാണ് ഉപഗ്രഹം നിർമിച്ചത്. യുഎഇയുടെ പത്താമത്തെ ഉപഗ്രഹമാണിത്.