അബൂദാബി

യു എ ഇയിൽ ഇനി കാർ വൃത്തിയായി കിടന്നില്ലെങ്കിൽ പിഴ 500 ദിർഹം

ഉപേക്ഷിക്കപ്പെട്ട നിലയിൽ കാറുകൾ പൊടിപിടിച്ചോ കേടായോ കിടക്കുന്നതു കണ്ടാൽ മുനിസിപ്പൽ ഇസ്പെക്ടർമാർ അവയിൽ അവർ സ്റ്റിക്കറൊട്ടിക്കും. 15 ദിവസത്തിനുള്ളിൽ കാർ വൃത്തിയാക്കിയില്ലെങ്കിൽ മുനിസിപ്പാലിറ്റി ഇവ കണ്ടുകെട്ടും. എന്നിട്ടും ഉടമ ബന്ധപ്പെട്ടില്ലെങ്കിൽ കാർ ലേലത്തിൽ വിൽക്കും.

പൊടിപിടിച്ച നിലയിൽ കാർ കിടക്കുന്നതു കണ്ടാൽ 500 ദിർഹം പിഴ അടയ്ക്കേണ്ടിവരുമെന്ന് ദുബായ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ്. ദൂരയാത്രയ്ക്കും മറ്റും പോകുന്നവർ വാഹനങ്ങൾ റോഡരികിൽ ഇട്ടിട്ടുപോകുന്നത് നടപടിക്കു കാരണമാകും.