അബൂദാബി കേരളം ദുബായ്

കേരളത്തിൽ നിന്നുള്ള ബിസിനസ്, ഫസ്റ്റ് ക്ലാസ് ടിക്കറ്റുകളിൽ പ്രളയ സെസ് (എൻ7) എന്ന പേരിൽ പുതിയ നികുതി ഏർപ്പെടുത്തി വിവിധ വിമാന കമ്പനികൾ.

പ്രളയ സെസ് (എൻ7) എന്ന പേരിൽ വിമാന യാത്രക്കാർക്ക് പുതിയ നികുതി ഏർപ്പെടുത്തി. കേരളത്തിൽ നിന്നുള്ള ബിസിനസ്, ഫസ്റ്റ് ക്ലാസ് യാത്രക്കാരിൽ നിന്നാണു പ്രളയ സെസ് ഈടാക്കുന്നത്.ഇതുസംബന്ധിച്ച സർക്കുലർ വിവിധ വിമാന കമ്പനികൾ ട്രാവൽ ഏജൻസികൾക്ക് നൽകിക്കഴിഞ്ഞു.വിമാന ടിക്കറ്റെടുക്കുമ്പോൾതന്നെ ഈ തുക ചേർത്തുള്ള നിരക്കാണ് ഈടാക്കുന്നത്.50 ദിർഹമാണ് (973.45 രൂപ) പ്രളയ സെസ് ആയി ഈടാക്കുന്നത്. ഇസെഡ്.ആർ (5 ദിർഹം).ഡബ്ല്യു.ഒ (30 ദിർഹം), വൈ.ക്യു (1110 ദിർഹം) എന്നിവയാണ് ബിസിനസ്, ഫസ്റ്റ് ക്ലാസ് യാത്രക്കാർക്കുള്ള മറ്റു നികുതികൾ. ഇക്കണോമി യാത്രക്കാർ പ്രളയ സെസ് നൽകേണ്ടതില്ല.ഇതനുസരിച്ച് എമിറേറ്റ്സിൽ കൊച്ചിയിൽനിന്ന് ദുബായിലേക്കു ബിസിനസ് ക്ലാസിലെ ടിക്കറ്റിന് 4225 ദിർഹമാണ് നിരക്ക്. ഇതിൽ 2580 ദിർഹം മാത്രമാണ് ടിക്കറ്റ് തുക. ബാക്കിയുള്ള 1645 ദിർഹം വിവിധ നികുതികളാണ്.

error: Content is protected !!