അബൂദാബി

ടോൾ ഗേറ്റ് നടപ്പിൽ വരുത്തുന്നതിനു മുന്നോടിയായി പുതിയ ബസുകൾ നിരത്തിലിറക്കാൻ അബുദാബി

47.3 കോടി ദിർഹത്തിന്റെ വികസന പ്രവർത്തനങ്ങളാണ് ഗതാഗതം സുഗമമാക്കാനായി വിഭാവനം ചെയ്തിരിക്കുന്നത്.ഒക്ടോബർ 11ന് 40ഉം അടുത്ത വർഷം 327ഉം ബസുകൾ നിരത്തിലിറങ്ങും.ഒക്ടോബർ 15ന് ടോൾ ഗേറ്റ് പ്രാബല്യത്തിൽ വരുന്നതോടെ സ്വകാര്യവാഹനം വിട്ട് കൂടുതൽ പേർ പൊതുഗതാഗതത്തിലേക്കു ചുവടുമാറുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.

അടുത്ത വർഷത്തോടെ അബുദാബിയുടെ എല്ലാ മേഖലകളിലേക്കും ബസ് സേവനം ലഭ്യമാകും.സുഗമവും സുരക്ഷിതവുമായ യാത്ര ഒരുക്കുന്നതിന്റെ ഭാഗമായാണു പരിഷ്കാരമെന്നു സംയോജിത ഗതാഗത കേന്ദ്രത്തിലെ പൊതുഗതാഗത വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് ഹമദ് അൽ മുഹൈരി പറഞ്ഞു.

ഉൾപ്രദേശത്തെ യാത്രയ്ക്ക് 2 ദിർഹമായിരിക്കും നിരക്ക്. നഗരത്തിലേക്ക് പോകുന്നതിനായി ബസ് മാറി കയറുമ്പോൾ വീണ്ടും 2 ദിർഹം ഈടാക്കിയിരുന്നത് നിർത്തലാക്കി. ഒരു മണിക്കൂറിനകം യാത്ര തുടരുകയാണെങ്കിൽ 2 ദിർഹമിന് പകരം സഞ്ചരിക്കുന്ന ദൂരമനുസരിച്ച് കിലോമീറ്ററിന് 5 ഫിൽസ് എന്ന നിലയിലായിരിക്കും തുക ഈടാക്കുക. നിലവിൽ ഉപയോഗിക്കുന്ന ഹാഫിലാത് കാർഡു തന്നെ ഇതിനും ഉപയോഗിക്കാം.

17 പേർക്കു ഇരിക്കാവുന്ന മിനി സ്മാർട്ട് ബസുകളാണ് നിരത്തിലിറക്കുന്നത്. ഭിന്നശേഷിക്കാർക്ക് വാഹനത്തിൽ കയറാനും ഇരിക്കാനും പ്രത്യേക സൗകര്യമുണ്ട്. 8 പേർക്ക് നിന്നും യാത്ര ചെയ്യാം.കൂടാതെ സീറ്റ് ബെൽറ്റ്, ഫോൺ ചാർജിങ്, വൈഫൈ, സ്മാർട് ടിവി തുടങ്ങി നൂതന സൗകര്യങ്ങളുമുണ്ട്.

error: Content is protected !!