കേരളം ചുറ്റുവട്ടം

ഭാരതപ്പുഴ ജലനിരപ്പ് താഴുന്നു: മലമ്പുഴ ഡാം ഷട്ടർ തുറക്കില്ല.

മഴ ശക്തമായതോടെ പാലക്കാട്‌ ജില്ലയിൽ ഭാരതപ്പുഴയുടെ തീരദേശങ്ങളായ പട്ടാമ്പി, തൃത്താല, കുമ്പിടി പ്രദേശം പുഴ കവിഞ്ഞൊഴുകി വെള്ളം കയറിയതിനെ തുടർന്ന് ഭീതിയിലായിരുന്നു.
ജില്ലയിൽ പലയിടത് പാടങ്ങളിലും മറ്റും വെള്ളം കയറി. ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി പാർപ്പിച്ചു. ഇപ്പോൾ ഭാരതപ്പുഴയിൽ ജലനിരപ്പ് കുറഞ്ഞത് ആശ്വാസമായി. മലപ്പുഴ ഡാം ഷട്ടർ തുറക്കില്ലെന്ന് അധികൃതർ അറീച്ചു.