ദുബായ്

ബൗൺസ്ഡ് ചെക്ക് കേസുകൾ: ജയിൽശിക്ഷ കൊണ്ടും പിഴയടക്കുന്നതു കൊണ്ടും തീരണം എന്നില്ലെന്ന് ദുബായ് ഉന്നത ജഡ്ജി വ്യക്തമാക്കി.

ദുബായ് : യു എ ഇയിൽ  വണ്ടി ചെക്ക് കേസുകൾ പിഴയടച്ചാൽ അവസാനിപ്പിക്കാമെന്ന ജനകീയ വിശ്വാസത്തിന് വിരുദ്ധമായി ദുബായ് ജുഡീഷ്യറിയിലെ ഉദ്യോഗസ്ഥർ ഗൾഫ് ന്യൂസിനോട് പറഞ്ഞു,
അത്തരം ചെക്കുകൾ നൽകുന്നവർക്കെതിരെ സിവിൽ  കേസ് ഫയൽ ചെയ്യാന്‍ ഇരകള്‍ക്ക്  അവകാശം ഉണ്ടായിരിക്കുമെന്നും ജഡ്ജി അയ്മാൻ അൽ ഹകം വ്യകതമാക്കി.2017 ഡിസംബറിൽ പ്രാബല്യത്തിൽ വന്ന ലീഗൽ ഓർഡർ നിയമം നമ്പർ 1 അനുസരിച്ച്, 200,000 ദിർഹത്തിൽ താഴെ വിലയുള്ള  വണ്ടി ചെക്കുകളുള്ളവർക്ക് കേസ് ജഡ്ജിമാർക്ക് റഫർ ചെയ്യാതെ പ്രോസിക്യൂഷൻ വഴി ശിക്ഷിക്കാം. പരമാവധി 10,000 ദിർഹം വരെ പിഴ  ലഭിക്കും.“വണ്ടി  ചെക്ക് നൽ‌കുന്നയാൾ‌ക്ക് കേസ് തീർപ്പാക്കാൻ‌  പിഴയടച്ചാല്‍ മതി എന്നാണു പൊതു ധാരണ . എന്നാൽ ചെക്ക് ഇഷ്യു ചെയ്തയാൾക്കെതിരെ ചെക്ക് നൽകിയ തുകയ്‌ക്കും നഷ്ടപരിഹാരത്തിനുമായി സിവിൽ കേസ് നല്‍കാനായി  ഇരയ്ക്ക് സാധിക്കും .  പിഴ അടച്ചതുകൊണ്ട്മാത്രം ഇത്  അവസാനിക്കുന്നില്ല, “ജഡ്ജി അയ്മാൻ അൽ ഹകം  കുറിച്ചു.