ദുബായ്

ദുബായിൽ വൻ മയക്കുമരുന്നുവേട്ട.

വിപണിയിൽ രണ്ടര കോടി ദിർഹം വിലമതിക്കുന്ന മയക്കുമരുന്ന് കടത്താനുള്ളശ്രമം ദുബായ് കസ്റ്റംസ് അധികൃതർ തടഞ്ഞു.പഴയ വാഹനങ്ങളുടെ സ്പെയർപാർട്‌സിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ കണ്ടെത്തിയത്. കസ്റ്റംസ് ഇന്റലിജൻസ് ഡിപ്പാർട്ട്‌മെന്റും ജബൽ അലി കസ്റ്റംസ് സെന്ററും ചേർന്നാണ് 251.2 കിലോഗ്രാംവരുന്ന ക്രിസ്റ്റൽ മെത്തും 6.4 കിലോഗ്രാം ഹെറോയിനും പിടിച്ചെടുത്തത്. രഹസ്യവിവരം ലഭിച്ചതിനെതുടർന്ന് വിവിധ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഗിയർ ബോക്സ് എന്ന് പേരിട്ട ഓപ്പറേഷനിലൂടെയായിരുന്നു കസ്റ്റംസ് അനധികൃത കയറ്റുമതി കണ്ടെത്തിയത്.