ദുബായ്

ഇനി ദുബായിൽ എൻജിനുകൾ ഓഫാക്കാതെ വാഹനം റോഡരികിൽ നിർത്തിപോയാൽ പിഴ .

ദുബായിൽ പലപ്പോഴും ഡ്രൈവർമാർ എൻജിനുകൾ ഓഫാക്കാതെ വാഹനം റോഡരികിൽ നിർത്തി പോകാറുണ്ട്.  റോഡരികിലെ കടകളിൽ നിന്ന്  സാധനങ്ങൾ വാങ്ങുന്നതിനോ ബാങ്കുകൾക്ക് മുന്നിലുള്ള എ.ടി.എം മെഷീനിൽ പോകുമ്പോഴോ റസ്‌റ്റോറന്റുകളിൽനിന്ന്‌ പാഴ്‌സൽ വാങ്ങുന്നതിനോ ആണ്  പലരും കാറിന്‍റെ എഞ്ചിൻ ഓഫാക്കാതെ പുറത്തേക്ക് പോകുന്നത്. പ്രത്യേകിച്ച്‌വേനൽക്കാലത്ത്   വാഹനം ചൂടാകുന്നത് ഒഴിവാക്കാൻ എൻജിൻ ഓൺ ചെയ്തിടുക സാധാരണമാണ്.ഇത് കാർ  മോഷണം എളുപ്പമാക്കുന്നുണ്ട്.

 

പോലീസ് നടത്തിയ പഠനത്തിൽ എമിറേറ്റിൽ ഏറ്റവും അധികം വാഹനമോഷണങ്ങളും നടന്നത് എൻജിൻ ഓൺ ചെയ്തിട്ടിരുന്ന സന്ദർഭങ്ങളിലാണ്. ഈ സാഹചര്യത്തിലാണ്  എൻജിനുകൾ ഓഫാക്കാതെ വാഹനം റോഡരികിൽ നിർത്തിപോകുന്നവരിൽ നിന്ന്  പിഴ ഈടാക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.300 ദിർഹം വരെ പിഴ ലഭിക്കുമെന്ന്  പോലീസ്  അറിയിച്ചു.എൻജിൻ ഓഫ് ചെയ്ത് വാഹനം ലോക്കുചെയ്തുവേണം വാഹനമോടിക്കുന്നവർ പുറത്തേക്കിറങ്ങാൻ. വൈകുന്നേരങ്ങളിൽ കൂടുതൽ ഇരുട്ട് നിറഞ്ഞ പ്രദേശങ്ങളിൽ വാഹനങ്ങൾ നിർത്തിയിടരുതെന്നും ആളൊഴിഞ്ഞ ഉൾപ്രദേശങ്ങളിലോ മണൽപ്രദേശങ്ങളിലോ ദീർഘനേരം വാഹനങ്ങൾ നിർത്തിയിടുന്നത് ഒഴിവാക്കണമെന്നും പോലീസ് ഓർമ്മിപ്പിച്ചു.

 

error: Content is protected !!