ദുബായ്

ദുബായ് മാളിലെ ദിനോസർ അസ്ഥികൂടം ലേലത്തിന്.

ദുബായ് മാളിൽ പ്രദർശനത്തിന് വച്ചിരിക്കുന്ന 115 ദശലക്ഷം വർഷം പഴക്കമുള്ള ദിനോസർ അസ്ഥികൂടം ,  ദുബായ് ഡെയ്നോ(  ഡിപ്ലോഡോക്കസ് ലോംഗസ്) ലേലം നടത്തുമെന്ന് എമിറേറ്റ്സ്  ഒക്ഷന്‍സ്  അറിയിച്ചു.14.6 ദശലക്ഷം ദിർഹത്തില്‍ ആണ് ലേലം തുടങ്ങുക.
24 മീറ്റർ നീളവും 7.6 മീറ്റർ ഉയരവുമുള്ള ഡിപ്ലോഡോകസ് ലോംഗസ് ദിനോസർ ജുറാസിക് കാലഘട്ടത്തിന്റെ അവസാന കാലത്ത് ജീവിച്ചിരുന്നതാണ് . 2008 ൽ അമേരിക്കയിലെ വ്യോമിംഗിലെ ഡാന ക്വാറിയിൽ ഉറങ്ങുന്ന നിലയിലാണ് ദുബായ് ഡേയ്നോയുടെ  അസ്ഥികൂടം കണ്ടെത്തിയത്. ഓഗസ്റ്റ്‌ 25 ആണ് ലേലത്തിന്റെ അവസാന ദിനം.