ഇന്ത്യ കേരളം ദുബായ്

നാട്ടിലെ പ്രിയപ്പെട്ടവർ പ്രളയദുരിതം അനുഭവിക്കുമ്പോൾ തങ്ങൾ എങ്ങനെ പെരുന്നാൾ ആഘോഷിക്കും ; നാട്ടിലെ പെരുന്നാൾ ഒഴിവാക്കി പ്രവാസികൾ.

സ്വകാര്യ മേഖലയ്ക്ക് നാല് ദിവസമാണ് ബലി പെരുന്നാൾ അവധി. ഇത്രയും ദിവസത്തേയ്ക്ക് നാട്ടിലേയ്ക്ക് പോയി വരാൻ ഒരുങ്ങിയവർ കൊച്ചി വിമാനങ്ങൾ റദ്ദാക്കിയതോടെ പല പ്രവാസികളും യാത്ര തന്നെ ഉപേക്ഷിച്ചു.നാട്ടിൽ പ്രളയ ദുരിതം അനുഭവിക്കുന്നതിനാൽ എന്തു ആഘോഷമാണെന്നാണ് പലരും ചോദിക്കുന്നത്. പെരുന്നാളിന് കുടുംബത്തോടൊപ്പം ചെലവഴിക്കാനുള്ള ആഗ്രഹം ഉപേക്ഷിച്ചതായും എന്നാൽ, പ്രളയ ബാധിതർക്ക് വേണ്ടി സഹായം നൽകാൻ തങ്ങൾ ഒരുങ്ങുകയാണെന്നും പ്രവാസികൾ പറയുന്നു.യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലും നാട്ടിലെ ദുരിതാവസ്ഥ പെരുന്നാൾ ആഘോഷത്തെ ബാധിക്കുമ്പോൾ മിക്ക പ്രവാസികൾ ആഘോഷമില്ലാതെയായിരിക്കും ഇന്ന് പെരുന്നാൾ കൂടുന്നത്