ഇന്ത്യ കേരളം

സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ പങ്ക് ചേര്‍ന്ന് ദുബായിയും, ത്രിവർണമണിയാന്‍ തയ്യാറായി ബുർജ് ഖലീഫയും..!!!

രാജ്യത്തിന്റെ 73-ാംസ്വാതന്ത്ര്യദിനം പ്രവാസി സമൂഹവും വിപുലമായി ആഘോഷിച്ചു. ഗള്‍ഫ് നാടുകളിലെങ്ങും ഇന്ത്യന്‍ എംബസികളിലും കോണ്‍സുലേറ്റുകളിലും നയതന്ത്ര ഉദ്യോഗസ്ഥര്‍ പതാക ഉയര്‍ത്തി. ദുബായില്‍ ഈ വര്‍ഷം എഴുപതിലേറെ  പരിപാടികളാണ് സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് സംഘടിപ്പിച്ചത്.യുഎഇയിൽ ഇന്ന് പ്രവൃത്തിദിനമായതിനാല്‍ പലരും വരുന്ന വെള്ളിയാഴ്ചയിലേയ്ക്കും ആഘോഷ പരിപാടികൾ മാറ്റിവച്ചിട്ടുണ്ട്. അബുദാബി ഇന്ത്യന്‍ എംബസിയില്‍ സ്ഥാനപതി നവ് ദീപ് സിങ് സുരിയും ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ കോണ്‍സല്‍ ജനറല്‍ വിപുലും ദേശീയ പതാകയുയര്‍ത്തി ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി.ബുർജ് ഖലീഫ ഇന്ന് രാത്രി തിവർണമണിയുമെന്ന് നവ് ദീപ് സിങ് സുരി പറഞ്ഞു.
ചെങ്കോട്ടയിൽ കൃത്യം എട്ട് മണിയ്ക്ക് തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി പതാക ഉയർത്തി. ശേഷം 93 മിനിറ്റ് നീണ്ടു നിന്ന പ്രസംഗം നടത്തി. കാശ്മീർ വിഷയവും പ്രസംഗത്തിൽ ഉൾപ്പെടുത്തിയിരുന്നു.രാജ്യത്തെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളാണ് കഴിഞ്ഞ അഞ്ച് വര്‍ഷം നടപ്പിലാക്കിയതെങ്കില്‍ ഇനി അവരുടെ സ്വപ്‌നങ്ങള്‍ക്കുവേണ്ടിയുള്ള നടപടികളാവും പ്രയോഗത്തില്‍ വരുത്തുകയെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.കാശ്മീരില്‍ 370 -ാം വകുപ്പ് നീക്കം ചെയ്തതോടെ ‘ഒരു രാജ്യം ഒരു ഭരണഘടന’ എന്ന ആശയം നടപ്പിലാക്കപ്പെട്ടുവെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു . 500 സിസിടിവി ക്യാമറ അടക്കം വന്‍ സുരക്ഷാ നടപടികളോട്കൂടിയാണ് ചടങ്ങുകള്‍ നടന്നത് .
 ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ പതാക ഉയര്‍ത്തി. രാഷ്ട്രപതിയുടെ സ്വാതന്ത്യദിന സന്ദേശം വായിച്ചു.