അന്തർദേശീയം ഇന്ത്യ

കശ്മീർ ഉഭയകക്ഷി പ്രശ്നമെന്ന് ട്രമ്പ് , ആരുടെയും മദ്ധ്യസ്ഥത ഇന്ത്യയ്ക്ക് വേണ്ടെന്ന് നരേന്ദ്ര മോദി

കശ്മീർ വിഷയത്തിൽ ആരുടെയും മദ്ധ്യസ്ഥതയുടെ ആവശ്യമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ആഭ്യന്തര പ്രശ്നമാണ് കശ്മീരെന്നും , ഉഭയ കക്ഷി ചർച്ചകളിലൂടെയാണ് ഈ പ്രശ്നം പരിഹരിക്കേണ്ടതെന്നും യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പും വ്യക്തമാക്കി .

1947 വരെ പാകിസ്ഥാനും ,ഇന്ത്യയും ഒന്നായിരുന്നു . അതുകൊണ്ട് തന്നെ ഈ പ്രശ്നത്തിൽ മൂന്നാമതൊരു രാജ്യം ഇടപെടുന്നത് ശരിയാകില്ല ,ട്രമ്പ് പറഞ്ഞു . കശ്മീർ വിഷയത്തിൽ ലോകരാജ്യങ്ങൾ ഒന്നടങ്കവും , യുഎന്നും ഒറ്റപ്പെടുത്തിയപ്പോഴും ജി 7 ഉച്ചകോടിയ്ക്കിടെ ട്രമ്പ് നരേന്ദ്ര മോദിയുമായി നടത്തുന്ന കൂടിക്കാഴ്ച്ചയിലായിരുന്നു പാകിസ്ഥാന്റെ പ്രതീക്ഷ .

അത് മുന്നിൽ കണ്ടാണ് ഇന്ന് ഇമ്രാൻ ഖാൻ രാജ്യത്തെ അഭിസംബോധന ചെയ്യുന്നുവെന്ന് പ്രഖ്യാപിച്ചത് പോലും . എന്നാൽ ഈ ചർച്ചയിലും അമേരിക്ക ഇന്ത്യയുടെ നിലപാടിനൊപ്പമാണെന്നാണ് വ്യക്തമാകുന്നത് .

error: Content is protected !!