കേരളം ഷാർജ

ചാവക്കാട് പുന്ന കോണ്‍ഗ്രസ് ബൂത്ത്‌ പ്രസിഡന്റ് നൗഷാദ് കൊല ചെയ്യപ്പെട്ട പ്രതികളെ പിണറായി സർക്കാർ പിടികൂടാത്തത് അത്ഭുതകരം; ഇൻക്കാസ് ഷാർജ

ഇൻക്കാസ് ഷാർജ: ചാവക്കാട് പുന്ന കോണ്‍ഗ്രസ് ബൂത്ത്‌ പ്രസിഡന്റ് നൗഷാദ് കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികളെ ഇതുവരെ പിടികൂടാത്തത് അത്ഭുതകരമാണെന്ന് ഷാർജ ഇൻക്കാസ് തൃശൂർ ജില്ല കമ്മിറ്റി ഷാർജയിൽ ചേർന്ന അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു.

നൗഷാദിനെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ കരുതിക്കൂട്ടിയാണ് കൊലപ്പെടുത്തിയതെന്നും

നൗഷാദിന് സമൂഹമാധ്യമങ്ങളിലൂടെ ഭീഷണി ഉണ്ടായിട്ടും പിണറായി സർക്കാറിന്റെ പോലീസ് കാര്യമായി എടുത്തില്ലെന്നും,

സംഭവത്തില്‍ എത്രയും വേഗം സർക്കാരിന്റെയും, പോലിസ് അധികാരികളുടെയും ഭാഗത്തുനിന്നും നടപടിയുണ്ടാകണമെന്നും യഥാര്‍ഥ പ്രതികളെ കണ്ടെത്തി ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു

അനശ്വര രക്തസാക്ഷി നൗഷാദ് പുന്നയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ യോഗം പങ്കുചേർന്നതായി ഇൻക്കാസ് യു.എ.ഇ.പ്രസിഡണ്ട് മഹാദേവൻ വാഴശ്ശേരി പറഞ്ഞു.യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ നിഷ്ഠൂരമായ കൊലപാതം സിബിഐക്കു വിടേണ്ടതില്ലെന്ന ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ് നീതിക്കുവേണ്ടിയുള്ള ഒരു പാവപ്പെട്ട പിതാവിന്റെ നിലവിളിക്കേറ്റ തിരിച്ചടിയാണെന്നും ഇടതു സര്‍ക്കാര്‍ 56 ലക്ഷം രൂപ കൊടുത്തു വാങ്ങിച്ചെടുത്ത വിധിയാണിത്. ഇതിനെതിരേ നിയമപോരാട്ടം നടത്താന്‍ ഷുഹൈബിന്റെ പിതാവിന് എല്ലാ പിന്തുണയും കോൺഗ്രസ്സ് നൽകണമെന്നും, ഷുഹൈബിന്റെ കൊലയാളികളെ സിപിഎം സംരക്ഷിക്കുന്നുവെന്നും ഇടതു സര്‍ക്കാരിന്റെ ഭരണത്തില്‍ തങ്ങള്‍ക്ക് നീതി ലഭിക്കില്ലെന്നും ചൂണ്ടിക്കാട്ടി ഷുഹൈബിന്റെ പിതാവ് മുഹമ്മദാണ് ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് സിംഗിള്‍ ബെഞ്ച് കേസ് സിബിഐക്കു വിട്ടു. സംസ്ഥാന സര്‍ക്കാര്‍ ഡല്‍ഹിയില്‍ നിന്ന് 56 ലക്ഷം രൂപ ചെലവഴിച്ച് അഭിഭാഷകരെ കൊണ്ടുവന്ന് അപ്പീല്‍ നല്കിയാണ് സിംഗിള്‍ ബെഞ്ച് വിധി അസ്ഥിരപ്പെടുത്തിയത്. അഡ്വക്കേറ്റ് ജനറല്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ എന്നിവര്‍ ഉള്‍പ്പെടെ 120 സര്‍ക്കാര്‍ അഭിഭാഷകര്‍ ഉള്ളപ്പോഴാണ് ഡല്‍ഹിയില്‍നിന്ന് അഭിഭാഷകരെ കൊണ്ടുവന്നതെന്നും ഇതുതന്നെ ഈ കേസില്‍ സിപിഎമ്മിനുള്ള പ്രത്യേക താത്പര്യം വ്യക്തമാണെന്നും നീതിബോധവും പാവങ്ങളോടു കരുതലുമുള്ള ഒരു സര്‍ക്കാരായിരുന്നെങ്കില്‍ ഈ കേസ് സിബിഐക്കു വിടാന്‍ മുന്‍കൈ എടുക്കുമായിരുന്നെന്ന് മഹാദേവൻ ചൂണ്ടിക്കാട്ടി. ഇൻക്കാസ് വൈസ് പ്രസിഡണ്ട്, ടി.എ.രവിന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ഐ.എ.എസ്.ആക്ടിം പ്രസിഡണ്ട് S M ജാബിർ, യുവ കലാ സഹിതി പ്രതിനിധി Adv. സന്തോഷ് നായർ, കെ.എം.സി.സി.പ്രതിനിധിസാഹദ് പുറക്കാട്, ഇൻക്കാസ് യു എ .ഇ കമ്മിറ്റി ജനറൽ സിക്രട്ടറി പുന്നക്കൻ മുഹമ്മദാലി, മാത്യു ജോൺ, ബാബു വർഗ്ഗീസ്, സുനിൽഅ അസ്സീസ്, അബ്ദുൽ മനാഫ്, പി. എസ് മുഹമ്മദ്, മുബാറക്ക് ഇംബാറ 1ക്ക്.

ഷാന്റി തോമസ്,
അഖിൽദാസ്. എന്നിവർ സംസാരിച്ചു