കേരളം

കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യമെത്തി; കണ്ടെത്താനുള്ളത് 54 ൽ അധികം പേരെ.

ഉരുള്‍പൊട്ടലില്‍ 63 പേരെ കാണാതായ മലപ്പുറം കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനത്തിനു സൈന്യമെത്തി. മദ്രാസ് റെജിമെന്റിലെ 30 അംഗ സംഘമാണ് ഇന്നു രാവിലെ ഇവിടെയെത്തിയത്.

രാവിലെ മഴമാറി നിന്നതിനെത്തുടര്‍ന്നു ദുരന്തനിവാരണ സേന തിരച്ചില്‍ തുടങ്ങിയിരുന്നു. എന്നാല്‍ ഇപ്പോഴും മഴ ചാറുന്നുണ്ടെന്നതു ഭീഷണിയാണ്.

ഇപ്പോഴും 54 പേര്‍ മണ്ണിനടിയില്‍ തന്നെയാണെന്നാണ് റിപ്പോര്‍ട്ട്. ഒമ്പതു മൃതദേഹങ്ങള്‍ നേരത്തേ കണ്ടെത്തിയിരുന്നു.

രക്ഷാപ്രവര്‍ത്തനത്തിനിടയിലും ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്നതുകൊണ്ട് രക്ഷാപ്രവര്‍ത്തകരുടെ എണ്ണത്തിലും നേരത്തേ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

error: Content is protected !!