കേരളം ചുറ്റുവട്ടം

ഭക്ഷ്യവിഷബാധ; വയനാട്ടിലെ ദുരിതാശ്വാസ ക്യാംപില്‍ 30 പേർ ആശുപത്രിയിൽ.

വയനാട്ടിലെ ദുരിത ബാധിത പ്രദേശമായ കല്പറ്റ നീര്‍വാരം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് ഭക്ഷ്യവിഷബാധ കണ്ടതിനെത്തുടർന്ന് കുട്ടികളെ അടക്കമുള്ള 30ഓളം പേരെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കവളപ്പാറയിൽ ചൊവ്വാഴ്ച 5 മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇതോടെ മരിച്ചവരുടെ എണ്ണം 18 ആയി. കാണാതായ 63 പേരിൽ നാലു പേർ തിരിച്ചെത്തിയതോടെ 59 പേർ അപകടത്തിൽപ്പെട്ടു എന്നാണ് കണക്ക്.
ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെട്ടു. ഇതു പടിഞ്ഞാറൻ ദിശയിൽ നീങ്ങുന്നു. കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങൾ നാളെയും മറ്റന്നാളും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. എന്നാൽ മഴ തീവ്രമാകില്ലെന്നാണ് വിദഗ്ധാഭിപ്രായം. മഴയുടെ ശക്തി കുറയുന്നതായി കാലാവസ്ഥാ വകുപ്പും അറിയിച്ചിട്ടുണ്ട്.