Uncategorized അബൂദാബി ഇന്ത്യ കേരളം ദുബായ്

കൊച്ചി വിമാനത്താവളം നാളെ പ്രവർത്തന സജ്ജമാകും . നാളെ ഉച്ചയ്ക്ക് 12 ന് തന്നെ ഫ്ലൈറ്റ് പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് സിയാൽ അറിയിച്ചു.

കൊച്ചി വിമാനത്താവളം നാളെ പ്രവർത്തന സജ്ജമാകും . നാളെ ഉച്ചയ്ക്ക് 12 ന് തന്നെ ഫ്ലൈറ്റ് പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് സിയാൽ അറിയിച്ചു.റണ്‍വേ അടച്ചതിനാല്‍ കൊച്ചിയിലേക്കുള്ള 250ലേറെ ആഭ്യന്തര- രാജ്യാന്തര വിമാന സര്‍വീസുകൾ റദ്ദാക്കിയതോടെ ആയിരക്കണക്കിനു യാത്രക്കാർ ബുദ്ധിമുട്ടിലായിരിന്നു. പത്തിലധികം മോട്ടോറുകള്‍ ഉപയോഗിച്ച് ഇവിടെനിന്നു വെള്ളം പുറത്തേക്കൊഴുക്കി അധികൃതർ ഇപ്പോൾ പ്രവാസികൾക്ക് നല്ലൊരു ആശ്വാസവാർത്ത നല്കിയിരിക്കുകകയാണ്.എന്നാല്‍ കാലാവസ്ഥ അനുകൂലമായാല്‍ നേരത്തെ തന്നെ വിമാനത്താവളം തുറക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ ഉടന്‍ യോഗം ചേര്‍ന്ന് തീരുമാനമെടുക്കുമെന്ന് സിയാല്‍ ഡയറക്ടര്‍ എ.സി.കെ നായര്‍ അറിയിച്ചു. വ്യാഴാഴ്ച വിമാനത്താവളം അടച്ചപ്പോള്‍ ഇവിടെ കുടുങ്ങിപ്പോയ വിമാനങ്ങളെ തിരിച്ചയക്കുന്നതിനാണ് പ്രഥമ പരിഗണന നല്‍കിയത്. ഏഴ് വിമാനങ്ങളില്‍ അഞ്ചെണ്ണം ഇതിനോടകം മടങ്ങിപ്പോയി. ഒരു വിമാനത്തിന് ചില സാങ്കേതിക തകരാറുകളുണ്ട്. അവശേഷിക്കുന്ന ഒരു വിമാനം ജീവനക്കാരെത്തിയാല്‍ മടങ്ങിപ്പോകും.

No photo description available.